വിജയ് ബാബുവിനെ സഹായിച്ചു: നടന്‍ സൈജു കുറുപ്പിനെ ചോദ്യം ചെയ്ത് പോലീസ്

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസില്‍ ദുബായില്‍ ഒളിവില്‍ കഴിഞ്ഞ വിജയ് ബാബുവിനെ സഹായിച്ചതിന് നടന്‍ സൈജു കുറുപ്പിനെ ചോദ്യം ചെയ്തതായി സിറ്റി പൊലീസ് കമീഷണര്‍ സി എച്ച്‌ നാഗരാജു പറഞ്ഞു. വിജയ് ബാബുവിന് ക്രെഡിറ്റ് കാര്‍ഡ് എത്തിച്ചുനല്‍കിയത് നടന്‍ സൈജു കുറുപ്പാണ്.

കൊടുങ്ങല്ലൂരിലെ സിനിമാ ലൊക്കേഷനില്‍ വിജയ് ബാബുവിന്റെ ബന്ധു എത്തിച്ച കാര്‍ഡുകള്‍ നെടുമ്ബാശ്ശേരി വഴി ദുബായില്‍ നേരിട്ടെത്തിയാണ് സൈജുകുറുപ്പ് കൈമാറിയതെന്നാണ് അന്വേഷക സംഘത്തിന്റെ കണ്ടെത്തല്‍. വിജയ് ബാബുവിനെ സഹായിച്ചത് ഒളിവിലാണെന്ന് അറിഞ്ഞുകൊണ്ടാണോ എന്ന് പൊലീസ് പരിശോധിച്ച്‌ വരികയാണെന്ന് കമീഷണര്‍ പറഞ്ഞു. സൈജു കുറുപ്പ് ഉള്‍പ്പെടെ നാല് പേരെയാണ് അന്വേഷക സംഘം ചോദ്യം ചെയ്തത്.

  ഇഎംഐയല്ല വില്ലൻ; ബെംഗളൂരുവിൽ ഫ്ലാറ്റ് വാങ്ങി കബളിപ്പിക്കപ്പെട്ടതായി യുവാവിന്റെ കുറിപ്പ്; സോഷ്യൽ മീഡിയയിൽ വൻ ചർച്ച

മറ്റ് മൂന്ന് പേരുടെ പേര് പുറത്തുവിട്ടിട്ടില്ല. അറിഞ്ഞുകൊണ്ടാണ് സഹായിച്ചതെങ്കില്‍ സൈജു കുറുപ്പിനെ കേസില്‍ പ്രതിചേര്‍ത്തേക്കും. ശനിയാഴ്ചയായിരുന്നു ഒരുമണിക്കൂറോളം നീണ്ട ചോദ്യം ചെയ്യല്‍. സൈജുവിനെ വീണ്ടും വിളിപ്പിക്കുമെന്നാണ് സൂചന

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസിൽ തിരക്കോട് തിരക്ക്, പക്ഷെ എല്ലാവരും ടിക്കറ്റെടുക്കുന്നുണ്ടോ? കെ.എസ്.ആർ.ടി.സിയെ ഞെട്ടിച്ച് കണക്കുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; നിരവധി പേർക്ക് പരുക്ക്, സർവീസുകൾ നിർത്തിവെച്ചു
[masterslider id="10"]

Related posts