വിജയ് ബാബുവിനെ സഹായിച്ചു: നടന്‍ സൈജു കുറുപ്പിനെ ചോദ്യം ചെയ്ത് പോലീസ്

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസില്‍ ദുബായില്‍ ഒളിവില്‍ കഴിഞ്ഞ വിജയ് ബാബുവിനെ സഹായിച്ചതിന് നടന്‍ സൈജു കുറുപ്പിനെ ചോദ്യം ചെയ്തതായി സിറ്റി പൊലീസ് കമീഷണര്‍ സി എച്ച്‌ നാഗരാജു പറഞ്ഞു. വിജയ് ബാബുവിന് ക്രെഡിറ്റ് കാര്‍ഡ് എത്തിച്ചുനല്‍കിയത് നടന്‍ സൈജു കുറുപ്പാണ്. കൊടുങ്ങല്ലൂരിലെ സിനിമാ ലൊക്കേഷനില്‍ വിജയ് ബാബുവിന്റെ ബന്ധു എത്തിച്ച കാര്‍ഡുകള്‍ നെടുമ്ബാശ്ശേരി വഴി ദുബായില്‍ നേരിട്ടെത്തിയാണ് സൈജുകുറുപ്പ് കൈമാറിയതെന്നാണ് അന്വേഷക സംഘത്തിന്റെ കണ്ടെത്തല്‍. വിജയ് ബാബുവിനെ സഹായിച്ചത് ഒളിവിലാണെന്ന് അറിഞ്ഞുകൊണ്ടാണോ എന്ന് പൊലീസ് പരിശോധിച്ച്‌ വരികയാണെന്ന് കമീഷണര്‍ പറഞ്ഞു. സൈജു കുറുപ്പ്…

Read More
Click Here to Follow Us