സ്റ്റീൽ ബാരിക്കേഡുകൾ ഫലം കാണുന്നില്ല; നമ്മ മെട്രോ യാത്ര സുരക്ഷിതമാക്കാൻ വരുന്നു സ്ക്രീൻഡോറുകൾ കൂടി

നമ്മ മെട്രോ ഭൂഗർഭപാതയിലെ മജസ്റ്റിക് കേംപെഗൗഡ, സെൻട്രൽ കോളേജ് സ്റ്റേഷനുകളിൽ യാത്രക്കാരുടെ സുരക്ഷയ്ക്കായി പ്ലാറ്റ്ഫോം സ്ക്രീൻഡോറുകൾ സ്ഥാപിക്കാൻ നടപടി തുടങ്ങി ബി. എം. ആർ. സി. എൽ.

യാത്രക്കാർ മെട്രോ ട്രാക്കിലേക്ക് വീണ് ഉണ്ടാകുന്ന അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് തിരക്കേറിയ 2 സ്റ്റേഷനുകളിൽ ഡോറുകൾ സ്ഥാപിക്കുന്നത്.

പ്ലാറ്റ്ഫോമിൽ മെട്രോ ട്രെയിൻ എത്തുമ്പോൾ തന്നെ സ്ക്രീൻഡോറുകളും തുറക്കും.

  അടുക്കള ബജറ്റ് തകർത്ത് പച്ചക്കറി വിലക്കയറ്റം; ബെംഗളൂരുവിൽ വഴുതനങ്ങയ്ക്ക് സെഞ്ച്വറി, ബീൻസിന് ഡബിൾ സെഞ്ച്വറി!

യാത്രക്കാർ ട്രെയിനിനകത്ത് പ്രവേശിച്ചു കഴിഞ്ഞാൽ ഡോറുകൾ അടയും. രണ്ടാംഘട്ടത്തിൽ നിർമാണം പുരോഗമിക്കുന്ന കല്ലേന ആഗ്രഹാര – നാഗവാര പാതയിലെ 13 ഭൂഗർഭ സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോമിനെയും ട്രെയിനിനെയും വേർതിരിക്കുന്ന സ്ക്രീൻ ഡോറുകൾ സ്ഥാപിക്കാൻ നേരെത്തെ നടപടി ആരംഭിച്ചിരുന്നു.

ഡിസംബറിൽ ട്രെയിൻ സർവീസ് ആരംഭിക്കുന്ന ആർവി റോഡ് – ബൊമ്മസന്ദ്ര പാതയിലെ കോനപ്പന ആഗ്രഹാര സ്റ്റേഷനിലും സ്ക്രീൻഡോർ സ്ഥാപിക്കുന്നുണ്ട്.

ഇൻഫസിസിന്റെ സഹകരണത്തോടെയാണ് ഇ സ്റ്റേഷനുകൾ നിർമിക്കുന്നത്.

അപകടങ്ങൾ വർധിച്ചതോടെ മജസ്റ്റിക് കേംപെഗൗഡ ഇന്റർചേഞ്ച് സ്റ്റേഷനിലെ 4 പ്ലാറ്റ്ഫോമുകളിലും സ്റ്റീൽ ബാരിക്കേഡുകൾ സ്റ്റാപിച്ചിരുന്നുവെങ്കിലും ഇത് ഫലം കാണാതെ വന്നതോടെയാണ് സ്ക്രീൻ ഡോറുകൾ സ്ഥാപിക്കുന്നത്.

  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്മാർട്ട് കാർഡുകൾ ചതിച്ചു; ബെംഗളൂരു മെട്രോയെ സ്തംഭിപ്പിച്ച് സാങ്കേതിക തകരാർ
[masterslider id="10"]

Related posts