നഗരത്തിലെ അപകടഭീഷണി ഉയർത്തുന്ന റോഡിലെ കുഴികൾ നികത്താൻ തുടങ്ങി ബി.ബി.എം.പി.

ബെംഗളൂരു : നഗരത്തിലെ റോഡുകളിൽ വാഹനയാത്രക്കാർക്ക് ഭീഷണിയായി രൂപപ്പെട്ട കുഴികൾ അടയ്ക്കാനുള്ള നടപടികളാരംഭിച്ച് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.).

വ്യാഴാഴ്ച മഹാദേവപുര സോണിലെ ബസവനപുര, ദൊഡ്ഡെനെകുണ്ഡി, രാമമൂർത്തിനഗർ എന്നിവിടങ്ങളിലെ കുഴികൾ നികത്തി.

സീഗെഹള്ളി മെയിൻ റോഡ്, എസ്.ബി.ഐ. ബാങ്ക് കോളനി തുടങ്ങിയ സ്ഥലങ്ങളിലെ റോഡുകളിൽ ഒട്ടേറെ വലിയ കുഴികൾ നികത്താനുണ്ടായിരുന്നു.

വരുംദിവസങ്ങളിലും വിവിധ സോണുകളിൽ റോഡിലെ കുഴികൾ നികത്തുമെന്ന് കോർപ്പറേഷൻ അധികൃതർ അറിയിച്ചു.

  ബെംഗളൂരു വൈറ്റ്ഫീൽഡ്-കന്റോൺമെന്റ് റെയിൽവേ പാത ഇരട്ടിപ്പിക്കൽ അവസാന ഘട്ടത്തിലേക്ക്; യാത്രാക്ലേശത്തിന് ഉടൻ പരിഹാരമാകും

റോഡുകളിലെ കുഴികൾ എത്രയും വേഗം നികത്താൻ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കഴിഞ്ഞമാസം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു.

മഴ ശക്തമായതോടെ പല സ്ഥലങ്ങളിലും റോഡുകളിൽ വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. മഴ പെയ്യുമ്പോൾ റോഡുകളിലെ കുഴികൾ വെള്ളംകൊണ്ട് മൂടുന്നതിനാൽ യാത്രക്കാർക്ക് ഭീഷണിയാണ്.

ടാർ മിശ്രിതം വേഗം നിരത്താൻ സാധിക്കുന്നതരം യന്ത്രങ്ങളാണ് അറ്റകുറ്റപ്പണിക്കുപയോഗിക്കുന്നത്. മഴക്കാലത്തും ഉപയോഗിക്കാൻ സാധിക്കുന്ന ജെറ്റ് പാച്ചർ യന്ത്രമാണിത്.

കുഴികൾ നികത്താത്തതിൽ ബി.ബി.എം.പി.ക്കെതിരേ സാമൂഹിക മാധ്യമങ്ങളിലുൾപ്പെടെ വൻ വിമർശനമുയർന്നിരുന്നു.

  ജൂണിൽ സ്കൂളുകൾ തുറക്കും, കൂടെ ബെംഗളൂരുവിനെ വിഴുങ്ങാൻ ആ കനത്ത ട്രാഫിക് ശാപവും; പോലീസിന്റെ പുതിയ നീക്കം ഫലിക്കുമോ?

നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏഴായിരത്തോളം കുഴികൾ നികത്താനുണ്ടെന്ന് കണ്ടെത്തിയിരുന്നു. മഴക്കാലം ആരംഭിക്കുന്നതിനുമുൻപ് രൂപപ്പെട്ട കുഴികളും മഴയെത്തുടർന്ന് രൂപപ്പെട്ട കുഴികളും ഉണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു - തുമകൂരു റൂട്ടിൽ ഏറ്റവും ദൈർഘ്യമേറിയ എസി ബസ് സർവീസുമായി ബിഎംടിസി
[masterslider id="10"]

Related posts