പൊതുജനങ്ങൾ ഏറ്റെടുക്കാതെ ഫ്രീഡം പാർക്കിലെ മൾട്ടി ലെവൽ പാർക്കിങ്‌; 3 നില കെട്ടിടത്തിന്റെ ഒരു നില പോലും പൂർണമായി ഉപയോഗിച്ചിട്ടില്ല

ബെംഗളൂരു:  നീണ്ട കാത്തിരിപ്പിനൊടുവിൽ ഫ്രീഡം പാർക്കിൽ തുറന്ന മൾട്ടി ലെവൽ പാർക്കിംഗ് കേന്ദ്രം ഏറ്റെടുക്കാൻ നഗര ജനത തയ്യാറാകാത്തത് തിരിച്ചടിയാകുന്നു.

സെൻട്രൽ ഡിസ്ട്രിക്ട് ജില്ലയിലെ രൂക്ഷമായ പാർക്കിംഗ് പ്രശ്നം പരിഹരിക്കാനുള്ള പദ്ധതിക്കാണ് മോശം പ്രതികരണം ലഭിച്ചിരിക്കുന്നത്.

നിർമാണം പൂർത്തിയയായി 2 വർഷത്തിലധികം നീണ്ട കാത്തിരിപ്പിനൊടുവിലാണ് കഴിഞ്ഞ മാസം 21 ന് പാർക്കിംഗ് കേന്ദ്രം തുറന്നത്.

ഒരേസമയം 600 കാറുകളും 750 ബൈക്കുകളും പാർക്ക് ചെയ്യാനുള്ള സംവിധാനമുണ്ട്. എന്നാൽ ആദ്യ17 ദിവസം പ്രതിദിനം ശരാശരി 35 കാറുകളും 20 ബൈക്കുകളും മാത്രമാണ് പാർക്ക് ചെയ്തത്.

  ഓഫീസ് കാന്റീനിലെ പ്രാതൽ 'വിഷമായി'; ബെംഗളൂരുവിൽ 97 ജീവനക്കാർ ആശുപത്രിയിൽ!

3 നില കെട്ടിടത്തിന്റെ ഒരു നില പോലും ഇതുവരെ പൂർണമായി ഉപയോഗിച്ചിട്ടില്ല. മേഖലയിലെ ഡ്രൈവർമാർ ഉൾപ്പെടെ പാർക്കിംഗ് കേന്ദ്രത്തോട് മുഖം തിരിച്ചിരിക്കുകയാണെന്നാണ് ആക്ഷേപം.

ഓൺലൈൻ ആയി പണമടച്ചു വാഹനം പാർക്ക് ചെയ്യാം; പ്രതിമാസം പാസുകൾ ലഭിക്കും 

ഒരു മണിക്കൂർ ഇരുചക്ര വാഹനങ്ങൾക്ക്15 രൂപ , കാറിന് 25 രൂപ എന്ന നിരക്കിലാണ് ഫ്രീഡം പാർക്കിലെ മുല്റ്റി ലെവൽ പാർക്കിംഗ് കേന്ദ്രത്തിൽ ഫീസ് ഈടാക്കുന്നത്. അഡ്വാൻസ്ഡ് സ്മാർട്ട് പാർക്കിംഗ് ടെക്നോളജി ഉപയോഗിച്ച് ഓൺലൈനായി പണമടച്ച് വാഹനം പാർക്ക് ചെയ്യാനാകും. ഇരുചക്ര വാഹനങ്ങൾക്ക് 2500 രൂപയ്ക്കും കാറുകൾക്ക് 3500 രൂപയ്ക്കും പ്രതിമാസം പാസുകൾ എടുക്കാം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാഷ്ട്രീയപ്രവർത്തനത്തിൽ യെഡിയൂരപ്പയുടെ 50ാം വർഷം: 'അഭിമാനോത്സവ'വുമായി ബി.ജെ.പി.; ആഘോഷം 9ന് അമിത് ഷാ ഉദ്ഘാടനം ചെയ്യും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചൂടിൽ നിന്ന് രക്ഷപ്പെടാൻ ബെംഗളൂരുവിലെ ഒരു യുവതി കണ്ടെത്തിയ പുതിയൊരു മാർഗം അറിയാൻ വായിക്കാം
[masterslider id="10"]

Related posts

Click Here to Follow Us