മൂന്നാം ആംഗ്ലോ-മൈസൂര്‍ യുദ്ധങ്ങളുടെ ചരിത്രമുറങ്ങുന്ന മണ്ണ് , ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയില്‍ ആലേഖനം ചെയ്ത പഴയ കാല ഭാരതത്തിന്റെ മുഖം വിളിച്ചോതുന്ന ഛായാചിത്രങ്ങളില്‍ ഒന്ന്..,കെ ആര്‍ മാര്‍ക്കറ്റിനെ കുറിച്ച് അറിയേണ്ട ചിലതുണ്ട് !

 കൃത്യമായി പറഞ്ഞാല്‍ 1790 കാലഘട്ടം…   മൂന്നാം ആഗ്ലോ മൈസൂര്‍ യുദ്ധം പൊട്ടിപുറപ്പെട്ട നാളുകളായിരുന്നു അത് ..  ടിപ്പുവിനെ നാലുഭാഗത്തും ശത്രുക്കള്‍ ആക്രമിച്ചു തുടങ്ങി ,തെക്കേ ഇന്ത്യയിലെ നാട്ടു രാജാക്കന്മാര്‍ തെക്ക് നിന്നും, മറാട്ടികള്‍ വടക്ക് പടിഞ്ഞാറ് ഭാഗത്ത്‌ നിന്നും ,ബ്രിട്ടീഷുകാരും നിസാമും കിഴക്കു നിന്നും അക്രമം അഴിച്ചു വിട്ടു …. , തമിഴ് നാട്ടില്‍ നില നിന്ന കോട്ടകള്‍ കീഴടക്കി മുന്നേറിയ ബ്രിട്ടീഷ് സൈന്യം തൊട്ടടുത്ത വര്ഷം ബാംഗ്ലൂരിലേക്ക് ചുവടു വെച്ചു ..ഹലസൂര്‍ ഗെറ്റ് കീഴടക്കി നീങ്ങിയ  സൈന്യത്തിനു  ( ഇന്നത്തെ കോപ്പറേഷന്‍ കെട്ടിടത്തിന്റെ എതിര്‍വശം )  ചില കണക്കുകൂട്ടല്‍ ഉണ്ടായിരുന്നു ..
 
ഇന്ന്‍ അവന്യൂ റോഡ്‌ നിലനില്‍ക്കുന്ന സ്ഥലത്ത് അന്ന്‍ മൈസൂര്‍ ഭരണത്തിന്‍റെ പ്രൌഡി വിളിചോതുന്ന കോട്ട നിലനിന്നിരുന്നു …ടിപ്പുവിന്റെ പ്രധാന ശക്തി കേന്ദ്രങ്ങളില്‍ ഒന്ന്‍ …! ഈ  ‘ശക്തി ദുര്‍ഗ്ഗം ‘കാക്കുന്നതാവട്ടെ സുല്‍ത്താന്റെ വിശ്വസ്തന്‍ ബഹദൂര്‍ ഖാനും ….രണ്ടായിരത്തോളം വരുന്ന സേനയുമായി അദ്ദേഹം ക്യാപ്റ്റന്‍ കോണ്‍വാലിസ് നയിക്കുന്ന ബ്രിട്ടീഷ് പട്ടാളത്തെ എതിരിടാന്‍ ഒരുങ്ങി …..തോക്കുകളും പീരങ്കികളും ഗര്‍ജ്ജിക്കുന്ന പോരാട്ടം കനത്തു ..ആക്രമണങ്ങളെ അതെ നാണയത്തില്‍ തിരിച്ചടിച്ച മൈസൂര്‍ സൈന്യം ശക്തമായ പ്രതിരോധം തന്നെയാണ് തീര്‍ത്തത് ..15 ദിവസങ്ങളോളം യുദ്ധം നീണ്ടു .. ഒടുവില്‍ പിന്തിരിഞ്ഞ ഇംഗ്ലീഷുകാര്‍ കോട്ടയ്ക്ക് സമീപമുള്ള സ്ഥലത്ത് തമ്പടിച്ചു …ഒടുവില്‍ കോണ്‍ വാലിസ് ഒരു ഉപായം കണ്ടെത്തി ..യുദ്ധ നിയമങ്ങള്‍ എല്ലാം തെറ്റിച്ചു കൊണ്ടൊരു കടന്നാക്രമണം ..അതും അര്‍ദ്ധ രാത്രിയില്‍ ..!
കോട്ടയ്ക്കുള്ളില്‍ ബഹദൂറിന്റെ സൈന്യം വിശ്രമിക്കുന്ന സമയം നോക്കി അവര്‍ ആഞ്ഞടിച്ചു ..അപ്രതീക്ഷിത ആക്രമണത്തില്‍ പതറിയ അയാള്‍ മരണം വരെ പോരാടി വീര മൃത്യു വരിച്ചു ..1791 മാര്‍ച്ച് 20 നു ബ്രിട്ടീഷുക്കാര്‍ കോട്ട കീഴടക്കി …

കാലക്രമേണ ബ്രിട്ടീഷ് അധീനതയിലേക്ക് നീങ്ങിയ നാളുകളില്‍  അന്നത്തെ യുദ്ധക്കളം ഒരു പൊതു സ്ഥലമായി രൂപാന്തരം പ്രാപിച്ചു …തദ്ദേശ വാസികള്‍ കൂടുതലായി അവിടെയ്ക്ക് എത്തുവാന്‍ ആരംഭിച്ചു …! ‘സിദ്ധിഗട്ടെ ‘എന്നായിരുന്നു അക്കാലത് സ്ഥലം അറിയപ്പെട്ടിരുന്നത് ..ചെറു കിട വ്യാപാരികളും , താരതമ്യേന പച്ചക്കറി വില്‍പ്പനക്കാരും മറ്റും അവിടെ തുടര്‍ന്ന്‍ കച്ചവടം ആരംഭിച്ചു ..ശേഷം ചെറിയൊരു മാര്‍ക്കറ്റിന്റെ രൂപത്തിലേക്ക് നീങ്ങാന്‍ അധിക കാലം വേണ്ടി വന്നില്ല ..
 
1921 ലാണ് മൈസൂര്‍ രാജാവ് കൃഷ്ണ രാജ വോഡയാറിന്റെ നാമത്തില്‍ ഒരു പുതിയ വ്യാപാര മേഖല അവിടെ പണി കഴിപ്പിക്കുന്നത് തുടര്‍ന്നത് K R മാര്‍ക്കറ്റ് എന്ന പേരില്‍ അറിയപ്പെടാന്‍ ആരംഭിച്ചു …
1870 ല്‍ പേരറിയാത്ത ഒരു ചിത്രകാരന്‍ പകര്‍ത്തിയ , കെ ആര്‍ മാര്‍ക്കറ്റിന്റെ ഒരു ചിത്രം ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയില്‍ പുരാതന ഇന്ത്യയുടെ ചിത്രങ്ങള്‍ അടങ്ങിയ വിഭാഗത്തില്‍ ഇന്നും സ്ഥാനം പിടിച്ചിരിക്കുന്നുണ്ട് ..ആദ്യ കാലത്ത് ടിപ്പുവിന്റെ കോട്ട മതിലിന്റെ പല ഭാഗങ്ങളും ഇന്നത്തെ മാര്‍ക്കറ്റ് പരിസരങ്ങളില്‍ ദൃശ്യമായിരുന്നു ..എന്നാല്‍ 1891 ല്‍ നഗര വികസനത്തിന് തുടക്കമിട്ട നാളുകളില്‍ പലതും ക്രമേണ അപ്രത്യക്ഷമായി … ഇവിടെ നിന്നും അവന്യൂ റോഡിലെ കോട്ട നിലനിന്ന സ്ഥലത്തേയ്ക്ക് ഒരു തുരങ്കവും ഉണ്ടായിരുന്നു ..അന്നത്തെ രൂപം സൂചിപ്പിക്കുന്ന ചില പെയിന്റിംഗുകളും ഇന്ന് ലണ്ടനിലെ മ്യൂസിയത്തില്‍ ലഭ്യമാണ് …
 

ബാംഗ്ലൂര്‍ നഗരം കണി കണ്ടുണരുന്ന, പ്രഭാത ചന്തകളടക്കം നിറഞ്ഞു നില്‍ക്കുന്ന   ‘കൃഷ്ണ രാജ വൊഡയാര്‍ മാര്‍ക്കറ്റ് ‘ എന്ന കെ ആര്‍   മാര്‍ക്കറ്റിനു    ഇങ്ങനെയും ഒരു ചരിത്രമുണ്ടെന്നു മനസ്സിലായില്ലേ ..?

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us