‘ഹൈ’ വിജയത്തില്‍ ഹൈദരാബാദ്, പോയിന്‍റ് നിലയിലും ‘ഹൈ’

രാജസ്ഥാൻ റോയൽസിനെതിരെ ഹൈദരാബാദിന് 11 റണ്‍സ് ജയം. സീസണിലെ തുടർച്ചയായ മൂന്നാം ജയത്തോടെ ഐപിഎൽ പോയിന്‍റ് പട്ടികയിൽ ഹൈദരാബാദ് വീണ്ടും ഒന്നാമതെത്തി. പതിവു സമ്പ്രദായമായ ക്യാച്ചുകൾ കൈവിടൽ രാജസ്ഥാൻ ഈ മത്സരത്തിലും ആവര്‍ത്തിച്ചപ്പോള്‍ അവസരം മുതലാക്കി കത്തിക്കയറുകയായിരുന്നു ഹൈദരാബാദ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 151 റൺസെടുത്തപ്പോൾ,  മറുപടി ബാറ്റിങ്ങില്‍ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 140 റൺസിൽ രാജസ്ഥാനെ ഒതുക്കുകയായിരുന്നു.

Read More

രേഖകളില്ലാതെ കടത്തുകയായിരുന്ന 58 കിലോ വരുന്ന സ്വർണാഭരണങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷന്റെ സ്പെഷൽ സ്ക്വാഡ് പിടികൂടി.

ബെംഗളൂരു : രേഖകളില്ലാതെ കടത്തുകയായിരുന്ന 58 കിലോ വരുന്ന സ്വർണാഭരണങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷന്റെ സ്പെഷൽ സ്ക്വാഡ് പിടികൂടി. ദേവനഹള്ളി ബലേപുര ചെക്ക്പോസ്റ്റുകളിൽ നിന്നാണ് സ്വകാര്യ കൊറിയർ കമ്പനിയുടെ വാഹനത്തിൽനിന്ന് സ്വർണം പിടികൂടിയത്. തമിഴ്നാട്ടിലെ ഹൊസൂരിലെ ജ്വല്ലറിയിലേക്കുള്ള ആഭരണങ്ങളാണെന്ന് ജീവനക്കാർ പറഞ്ഞെങ്കിലും ഇതു തെളിയിക്കാൻ വേണ്ട രേഖകൾ ഇവരുടെ കൈവശം ഉണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ കർണാടകയിൽനിന്ന് കണക്കിൽപെടാത്ത 50 കോടിരൂപയുടെ ആഭരണങ്ങൾ പിടിച്ചെടുത്തെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്ക്.

Read More

സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തി;പ്രധാനമന്ത്രിയുടെ 1000 ദിന പദ്ധതി ലക്‌ഷ്യം കണ്ടത് 988 ദിവസത്തില്‍;റിപ്പോര്‍ട്ട്‌ ചെയ്യാന്‍ മടിച്ച് മലയാള മാധ്യമങ്ങള്‍.

ന്യൂഡല്‍ഹി : ഇന്നലെ രാത്രി മണിപ്പൂരിലെ ലീസന്‍ഗ് ഗ്രാമത്തില്‍ വൈദ്യുതി വിളക്കുകള്‍ പ്രകാശിച്ചപ്പോള്‍ ഇന്ത്യ നടന്ന് കയറിയത് ഒരു ചരിത്രത്തിലേക്ക് ആയിരുന്നു.സ്വാതന്ത്ര്യത്തിന്റെ എഴുപതു വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തി.വൈദ്യുതി ഉള്ള  597,463 ഗ്രാമങ്ങളുടെ പട്ടികയിലേക്ക് ആണ് ഇന്നലെ ഈ മണിപ്പൂരി ഗ്രാമം നടന്നു കയറിയത്. 2015 അഗസ്റ് 15 സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ ആണ് എല്ലാ ഗ്രാമങ്ങളിലും ആയിരം ദിവസങ്ങള്‍ക്കൊണ്ട്‌ വൈദ്യുതി എത്തിക്കും എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ചെങ്കോട്ട ക്ക് മുകളില്‍ നിന്നുഉറപ്പു നല്‍കിയത്. ഗ്രാമ വൈദ്യുതീകരണ മന്ത്രാലയം ദീന്‍…

Read More

ജെ ഡിഎസിനു തിരിച്ചടി നൽകി ഹുബ്ബള്ളി–ധാർവാഡ് വെസ്റ്റ് മണ്ഡലത്തിലെ പാർട്ടി സ്ഥാനാർഥി അൽതാഫ് കിട്ടൂർ പത്രിക പിൻവലിച്ചു;കോൺഗ്രസും ബിജെപിയും തമ്മിൽ നേർക്കുനേർ പോരാട്ടത്തിനു വഴിയൊരുങ്ങി.

ബെംഗളൂരു : ജെഡിഎസിനു തിരിച്ചടി നൽകി ഹുബ്ബള്ളി–ധാർവാഡ് വെസ്റ്റ് മണ്ഡലത്തിലെ പാർട്ടി സ്ഥാനാർഥി അൽതാഫ് കിട്ടൂർ പത്രിക പിൻവലിച്ചു. പാർട്ടി നേതൃത്വത്തോടുള്ള വിയോജിപ്പിനെ തുടർന്നാണ് അവസാന ദിവസമായ 27നു പത്രിക പിൻവലിച്ചത്. മുനിസിപ്പൽ കൗൺസിലർ കൂടിയായ കിട്ടൂർ, താൻ പാർട്ടിയിൽനിന്നു രാജിവയ്ക്കുകയാണെന്നും അറിയിച്ചു. ഇതോടെ ഇവിടെ കോൺഗ്രസും ബിജെപിയും തമ്മിൽ നേർക്കുനേർ പോരാട്ടത്തിനു വഴിയൊരുങ്ങി. മണ്ഡലത്തിൽ മൽസരിക്കാൻ ജെഡിഎസ് രണ്ടു സ്ഥാനാർഥികളെ നിശ്ചയിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. പാർട്ടി ദേശീയാധ്യക്ഷൻ എച്ച്.ഡി. ദേവെഗൗഡയിൽ നിന്നു ബി–ഫോം ലഭിച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഗുരുരാജ് ഹുനസിമരദും ഇവിടെ…

Read More

നേപ്പാളില്‍ ഇന്ത്യയുടെ സഹായത്തോടെ നിര്‍മിക്കുന്ന ജലവൈദ്യുത പദ്ധതി ഓഫീസില്‍ സ്‌ഫോടനം

കാഠ്മണ്ഡു: ഇന്ത്യയുടെ സഹായത്തോടെ നിര്‍മിക്കുന്ന ജലവൈദ്യുത പദ്ധതിയുടെ ഓഫീസില്‍ ബോംബ് സ്‌ഫോടനം. കിഴക്കന്‍ നേപ്പാളിലാണ് ഈ ജലവൈദ്യുത പദ്ധതി. അടുത്ത മാസം 11ന് തന്‍റെ നേപ്പാള്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിടാനിരുന്ന പദ്ധതിയാണിത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് ഇതുവരെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 900 മെഗാവാട്ട് ശേഷിയില്‍ നിര്‍മിക്കുന്ന അരുണ്‍ 3 ജലവൈദ്യുത നിലയത്തിന്‍റെ ചുറ്റുമതില്‍ സ്ഫോടനത്തില്‍ തകര്‍ന്നതായി ശന്‍ഖുവാസഭ ജില്ലയുടെ ചീഫ് ഡിസ്ട്രിക്‌ട് ഓഫീസര്‍ ശിവ് രാജ് ജോഷി അറിയിച്ചു. കൂടാതെ സംഭവത്തെ കുറിച്ച്‌ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതുവരെ…

Read More

കേരളസമാജം ഐഎഎസ് അക്കാദമി എഴുതിയത് ചരിത്രം;അക്കാദമിയിൽ പരിശീലനം നേടിയ 25 വിവിധ സര്‍വീസുകളിലേക്ക് യോഗ്യത നേടി.

ബെംഗളൂരു: സിവിൽ സർവീസ് പരീക്ഷയിൽ കേരളസമാജം ഐഎഎസ് അക്കാദമിക്ക് മികച്ച വിജയം. അക്കാദമിയിൽ പരിശീലനം നേടിയ 25 പേരാണ് വിവിധ സർവീസുകളിലേക്കായി തിരഞ്ഞെടുക്കപ്പെട്ടത്. വിവേക് ജോൺസൺ (196-ാം റാങ്ക്), പി.പി.മുഹമ്മദ് ജുനൈദ് (200), അന്ന ശോശ തോമസ് (544), ചിത്ര വിജയൻ (681) എന്നിവരാണു വിജയം കൊയ്ത മലയാളികൾ. അക്കാദമിയിൽ നിന്ന് ആറുപേർക്ക് ഐഎഎസും ഒരാൾക്ക് ഐഎഫ്എസും ആറു പേർക്ക് ഐപിഎസും ഒൻപത് പേർക്ക് ഐആർഎസും മൂന്ന് പേർക്ക് ഗ്രൂപ്പ് എ സർവീസും ലഭിക്കുമെന്ന് അക്കാദമി മുഖ്യഉപദേഷ്ടാവ്, കസ്റ്റംസ് ആൻഡ് സെൻട്രൽ ടാക്സസ് ജോയിന്റ്…

Read More

കോൺഗ്രസിന് മുൻതൂക്കം പ്രവചിച്ച് ഒരു അഭിപ്രായ സര്‍വേ കൂടി..

ബെംഗളൂരു : കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് മുൻതൂക്കം പ്രവചിച്ച് എൻടിവി–എൻജി മൈൻഡ് ഫ്രയിം പ്രീ പോൾ സർവേ. ആർക്കും കേവലഭൂരിപക്ഷം ലഭിക്കില്ലെന്നു വിലയിരുത്തുന്ന സർവേയിൽ കോൺഗ്രസിനു 95– 105 സീറ്റ്‌ പ്രവചിക്കുന്നു (39.47 % വോട്ട്). ബിജെപിക്ക് 75–85 സീറ്റും (36.28 %). ജനതാദളി(എസ്)ന് 35– 41 സീറ്റും (21.83 %) പ്രവചിക്കുന്നു. സ്വതന്ത്രരുൾപ്പെടെ മറ്റുള്ളവർ നാലു മുതൽ എട്ടുവരെ സീറ്റിൽ വിജയിക്കുമെന്നും സർവേയിൽ പറയുന്നു. 224 അംഗ നിയമസഭയിൽ 113 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിദ്ധരാമയ്യയെ 41…

Read More

ക്ലോൺ സിനിമ ഓൾട്ടർനേറ്റീവും ബെംഗളൂരുവിലെ എൻഇസിഎബി മാറ്റിനിയും ചേർന്നു സംഘടിപ്പിക്കുന്ന ഡോക്യുമെന്ററി ചലച്ചിത്രമേള മേയ് നാലിനും അഞ്ചിനും ഇന്ദിരാനഗർ ഇസിഎയിൽ

ബെംഗളൂരു : ക്ലോൺ സിനിമ ഓൾട്ടർനേറ്റീവും ബെംഗളൂരുവിലെ എൻഇസിഎബി മാറ്റിനിയും ചേർന്നു സംഘടിപ്പിക്കുന്ന ഡോക്യുമെന്ററി ചലച്ചിത്രമേള മേയ് നാലിനും അഞ്ചിനും ഇന്ദിരാനഗർ ഇസിഎയിൽ നടക്കും. ഒൻപതു ചിത്രങ്ങളാണു പ്രദർശിപ്പിക്കുന്നത്. നാഗാലാൻഡിലെ നെൽക്കർഷകരുടെ ജീവിതം വരച്ചുകാട്ടുന്ന അപ് ഡൗൺ ആൻഡ് സൈഡ് വോയ്സാണ് ഉദ്ഘാടന ചിത്രം. മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ ജീവിതത്തെ ആസ്പദമാക്കി ദീപു സംവിധാനം ചെയ്ത അവർ ഗൗരി, പ്രിയ തുവ്വാശേരിയുടെ സർവേ നമ്പർ സീറോ, സാധന സുബ്രഹ്മണ്യന്റെ ഇന്ത്യാസ് ഫോർബിഡ്ഡൻ ലവ്, ദേശീയ ചലച്ചിത്ര അവാർഡ് നേടിയ അനീസ് കെ.മാപ്പിളയുടെ ദ്…

Read More

ജന്മഭൂമിയുടെ ബെംഗളൂരു എഡിഷന്‍ പ്രവര്‍ത്തനമാരംഭിച്ചു.

ബെംഗളൂരു : സംഘപരിവാര്‍ അനുകൂല ദിനപത്രമായ ജന്മഭൂമിയുടെ ബെംഗളൂരു എഡിഷന്‍ ഇന്നലെ വൈകുന്നേരം ഉത്ഘാടനം ചെയ്തു. വൈകുന്നേരം 5 മണിക്ക് ഇന്ദിര നഗര്‍ എന്‍ ഡി കെ കല്യാണ മണ്ഡപത്തില്‍ വച്ച് നടന്ന   ചടങ്ങില്‍ കേരള ബി ജെ പി അധ്യക്ഷന്‍ ശ്രീ കുമ്മനം രാജശേഖരന്‍,കേരളത്തില്‍ നിന്നുള്ള രാജ്യസഭ എംപിയും സിനിമ താരവുമായ ശ്രീ സുരേഷ് ഗോപി എന്നിവര്‍ പങ്കെടുത്തു.

Read More

‘ജന്‍ ആക്രോശ് റാലി’യില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത ആരോപണവുമായി രാഹുല്‍ ഗാന്ധി.

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ ജനവിരുദ്ധമെന്ന് ആരോപിച്ച് ഡല്‍ഹി രാം ലീല മൈതാനത്ത് നടക്കുന്ന ‘ജന്‍ ആക്രോശ് റാലി’യില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത ആരോപണവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 2019ലെ തിരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് രാഹുല്‍ ഗാന്ധി സൂചിപ്പിച്ചു. ‘കര്‍ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തൂത്തുവാരും. കോണ്‍ഗ്രസ് അവിടെ അധികാരത്തിലെത്തും. അഴിമതിക്കേസില്‍ കുടുങ്ങിയ യെദ്യൂരപ്പയെ മുന്നില്‍ നിര്‍ത്തിയാണ് അഴിമതിക്കെതിരെ അവര്‍ സംസാരിക്കുന്നത്. പതിനോരായിരം കോടിയുമായി മുങ്ങിയ നീരവ് മോദിയെക്കുറിച്ചും മോദി മിണ്ടുന്നില്ല. പ്രധാനമന്ത്രി പറയുന്നതില്‍ സത്യത്തിന്‍റെ അംശമുണ്ടോ എന്ന്‍ അന്വേഷിക്കുന്നതിന്‍റെ ഗതികേടിലാണ് ജനങ്ങള്‍…’…

Read More
Click Here to Follow Us