ബെംഗളൂരു : ക്ലോൺ സിനിമ ഓൾട്ടർനേറ്റീവും ബെംഗളൂരുവിലെ എൻഇസിഎബി മാറ്റിനിയും ചേർന്നു സംഘടിപ്പിക്കുന്ന ഡോക്യുമെന്ററി ചലച്ചിത്രമേള മേയ് നാലിനും അഞ്ചിനും ഇന്ദിരാനഗർ ഇസിഎയിൽ നടക്കും. ഒൻപതു ചിത്രങ്ങളാണു പ്രദർശിപ്പിക്കുന്നത്. നാഗാലാൻഡിലെ നെൽക്കർഷകരുടെ ജീവിതം വരച്ചുകാട്ടുന്ന അപ് ഡൗൺ ആൻഡ് സൈഡ് വോയ്സാണ് ഉദ്ഘാടന ചിത്രം.
മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ ജീവിതത്തെ ആസ്പദമാക്കി ദീപു സംവിധാനം ചെയ്ത അവർ ഗൗരി, പ്രിയ തുവ്വാശേരിയുടെ സർവേ നമ്പർ സീറോ, സാധന സുബ്രഹ്മണ്യന്റെ ഇന്ത്യാസ് ഫോർബിഡ്ഡൻ ലവ്, ദേശീയ ചലച്ചിത്ര അവാർഡ് നേടിയ അനീസ് കെ.മാപ്പിളയുടെ ദ് സ്ളേവ് ജനസിസ്, കെ.പി.ശശിയുടെ വോയ്സ് ഫ്രം ദ് റൂയിൻസ്, അമുദന്റെ ഡോളർ സിറ്റി, ഐ ആം ബോണി, മോഡ് എന്നീ ചിത്രങ്ങളാണു പ്രദർശിപ്പിക്കുന്നത്. വൈകിട്ടു നാലിന് ആരംഭിക്കുന്ന മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. ഫോൺ: 9818991356.