കേരളസമാജം ഐഎഎസ് അക്കാദമി എഴുതിയത് ചരിത്രം;അക്കാദമിയിൽ പരിശീലനം നേടിയ 25 വിവിധ സര്‍വീസുകളിലേക്ക് യോഗ്യത നേടി.

ബെംഗളൂരു: സിവിൽ സർവീസ് പരീക്ഷയിൽ കേരളസമാജം ഐഎഎസ് അക്കാദമിക്ക് മികച്ച വിജയം. അക്കാദമിയിൽ പരിശീലനം നേടിയ 25 പേരാണ് വിവിധ സർവീസുകളിലേക്കായി തിരഞ്ഞെടുക്കപ്പെട്ടത്. വിവേക് ജോൺസൺ (196-ാം റാങ്ക്), പി.പി.മുഹമ്മദ് ജുനൈദ് (200), അന്ന ശോശ തോമസ് (544), ചിത്ര വിജയൻ (681) എന്നിവരാണു വിജയം കൊയ്ത മലയാളികൾ. അക്കാദമിയിൽ നിന്ന് ആറുപേർക്ക് ഐഎഎസും ഒരാൾക്ക് ഐഎഫ്എസും ആറു പേർക്ക് ഐപിഎസും ഒൻപത് പേർക്ക് ഐആർഎസും മൂന്ന് പേർക്ക് ഗ്രൂപ്പ് എ സർവീസും ലഭിക്കുമെന്ന് അക്കാദമി മുഖ്യഉപദേഷ്ടാവ്, കസ്റ്റംസ് ആൻഡ് സെൻട്രൽ ടാക്സസ് ജോയിന്റ് കമ്മിഷണർ പി.ഗോപകുമാർ പറഞ്ഞു. മലപ്പുറം മുണ്ടുപറമ്പ് മൂന്നാംപടിക്കൽ വീട്ടിൽ റിട്ട.ജോയിന്റ് ആർടിഒ എം.ബി ജോൺസൻ-വി.കെ.മീന ദമ്പതികളുടെ മകനാണ് വിവേക്. മലപ്പുറം വെൺകുളം പുത്തൻപീടിയേക്കൽ അബ്ദുൾ ജബ്ബാർ -ഷയിദ ദമ്പതികളുടെ മകനാണ് പി.പി.മുഹമ്മദ് ജുനൈദ്.

എറണാകുളം വൈറ്റില കുറിച്ചിയത്ത് വീട്ടിൽ റോയ് പി.തോമസ്-ഏലിയാമ്മ ദമ്പതികളുടെ മകളാണ് അന്ന ശോശ തോമസ്. തിരുവനന്തപുരം വഞ്ചിയൂർ ഗുരുകൃപയിൽ അഭിഭാഷക ദമ്പതികളായ കെ.കെ.വിജയൻ- സുജശ്രീ എന്നിവരുടെ മകളാണ് ചിത്ര. 2011ൽ ആരംഭിച്ച അക്കാദമിയിൽ നിന്ന് വിവിധ വർഷങ്ങളിലായി 94 പേരാണ് സിവിൽസർവീസ് പരീക്ഷയിൽ വിജയം നേടിയത്. പ്രിലിമിനറി, മെയിൻ, അഭിമുഖം എന്നിവയിൽ പരിശീലനം നൽകുന്നുണ്ട്. ഇന്ദിരാനഗർ കൈരളി നികേതൻ എജ്യുക്കേഷൻ ട്രസ്റ്റ് ഹാളിലാണ് പരിശീലനം. 2018 ജൂൺ മൂന്നിന് നടക്കുന്ന പ്രിലിമിനറി പരീക്ഷക്കുള്ള പരിശീലനം ശനി, ഞായർ ദിവസങ്ങളിലായി നടക്കുന്നുണ്ടെന്ന് കേരളസമാജം പ്രസിഡന്റ് സി.പി.രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി റജികുമാർ എന്നിവർ അറിയിച്ചു.

∙ അക്കാദമിയിലെ മറ്റുവിജയികൾ: എം.ശേത്വ (119), ഡോ.ശുഭ മംഗള (147), അജിത് ശർമ (168), ആഞ്ജനേയ വാർഷ്ണേയ് (193), പൃഥ്വിക് ശങ്കർ (211), ബി.ഗോപാലകൃഷ്ണ (265), വിനോദ് പാട്ടീൽ (294), അഭിനവ് കുമാർ (345), സിദ്ധലിയാ റെഡ്ഡി (346), ശ്രേയാംസ് സിങ് (357), സുദർശൻ ഭട്ട് (434), റിഷുപ്രിയ (446), ജഗ്പ്രവേശ് (483), ശിവ നിഹാരിക സിങ് (484), അഭിലാഷ് എസ്. ബദർ (531), എസ്.പ്രീതം (654), ജയപാൽ (686), മൊഹിത് ജോഷി (918), വെങ്കടേഷ് നായക് (930), പി.പവൻ (933).

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us