ഐ പി എല്‍ : ചെന്നെയ്ക്കെതിരെ മുംബൈക്ക് വിജയം..

പുനൈ : അര്‍ദ്ധ സെഞ്ചുറിയുമായി നായകന്‍ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ചെന്നൈക്കെതിരെ മുംബൈ ഇന്ത്യന്‍സിന് 8 വിക്കറ്റ് ജയം ..ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ സൂപ്പര്‍ കിംഗ്സ് 5 വിക്കറ്റ് നഷ്ടത്തില്‍ കുറിച്ച 169 റണ്‍സ് , മുംബൈ അവസാന ഓവറില്‍ 2 ബാക്കി നില്‍ക്കെ മറികടന്നു …നായകന്‍ രോഹിത് ശര്‍മ്മയുടെ (56) അര്‍ദ്ധ സെഞ്ചുറിയാണ് ടീമിന്റെ വിജയത്തിന് നിര്‍ണ്ണായകമായാത് ..33 പന്തില്‍ 6 ഫോറുകളും 2 സിക്സുമടങ്ങുന്നതായിരുന്നു രോഹിതിന്റെ ഇന്നിംഗ്സ് …
ഓപ്പണിംഗ് കൂട്ടുകെട്ടില്‍ സൂര്യ കുമാര്‍ യാദവ് , എവിന്‍ ലൂയീസ് മികച്ച പ്രകടനം നല്‍കി അടിത്തറ ഇട്ടു …
 
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ,സുരേഷ് റെയ്നയുടെ അപരാജിത ഇന്നിംഗ്സിന്റെ കരുത്തിലാണ് മെച്ചപ്പെട്ട സ്കോര്‍ പടുത്തുയര്‍‍ത്തിയത് ..റെയ്ന അര്‍ദ്ധ സെഞ്ചുറി നേടി ..അവസാന ഓവറില്‍ അച്ചടക്കത്തോടെ എറിഞ്ഞ മുംബൈ ബൌളര്‍മാര്‍ വലിയ സ്കോറിലേക്ക് കുതിച്ച സൂപ്പര്‍ കിംഗ്സിനെ അക്ഷരാര്‍ത്ഥത്തില്‍ തളച്ചിടുകയായിരുന്നു ….മിച്ചൽ മക്ലീനഘനും,കുനാല്‍ പാണ്ട്യയും രണ്ടു വിക്കറ്റ് വീതം നേടി ..കഴിഞ്ഞ മത്സരത്തിലെ ഹീറോ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി 26 റണ്‍സ് നേടി ….
 
ഇതോടെ വിജയപാതയില്‍ തിരിച്ചെത്തിയ മുംബൈക്ക് പ്ലേ ഓഫില്‍ എത്താന്‍ ഇനിയുള്ള മത്സരങ്ങളിലെ വിജയവും നിര്‍ണ്ണായകമാണ് ..
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫിഫ വേൾഡ്കപ്പ്‌; സ്പെയിൻ ജേതാക്കൾ
  ഹര്‍ദിക്കിന്റെ ഡിമാന്റ കേട്ടപ്പോള്‍ 'പഴയ ക്യാപ്റ്റനെ തിരിച്ചു പിടിക്കാന്‍ ഉളള ആഗ്രഹം വേണ്ടെന്ന് വച്ച് ഗുജറാത്ത് ടൈറ്റൻസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കരിയറിലെ ഏറ്റവും വലിയ ആഘാതം; ഇതിഹാസ താരം ലയണൽ മെസി മൈതാനം വിടുന്നു
[masterslider id="10"]

Related posts