കവര്‍ച്ചകള്‍ക്ക് ശമനമില്ല , പട്ടാപ്പകല്‍ വീട്ടമ്മയെ ആക്രമിച്ചു സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു ..

ബെംഗലൂരു : ലോക്കറില്‍ നിന്നും സ്വര്‍ണ്ണാഭരണങ്ങള്‍ എടുത്തു മടങ്ങവേ , ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ സംഘം വീട്ടമ്മയെ ആക്രമിച്ചു ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണ്ണങ്ങള്‍ കവര്‍ന്നു ..ബാനസ് വാഡി 100 ഫീറ്റ് റോഡില്‍ വെച്ചായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത് ..സ്ഥലം നിവാസിയായ ലക്ഷ്മി എന്ന വീട്ടമ്മയാണ് കവര്ച്ചയ്ക്ക് ഇരയായത് ..
 
സമീപത്തെ ആന്ധ്രാ ബാങ്കില്‍ നിന്നും ആഭരണങ്ങള്‍ എടുത്തു HRBR ലേ ഔട്ടിലെ തന്റെ വസതിയിലേക്ക് മടങ്ങവേ തന്ത്രപരമായി പിന്തുടര്‍ന്ന സംഘമാണ് കവര്‍ച്ച നടത്തിയത് ..ഇതിനായി മോഷ്ടാക്കള്‍ പദ്ധതി ആസൂത്രണം ചെയ്തതെന്നു മനസ്സിലായി ..കാറിലെത്തിയ സ്ത്രീ ,തിരികെ മടങ്ങാന്‍ പോകുന്ന സമയം , ഏതോ അപരിചിതന്‍ വാഹനം സ്റ്റാര്‍ട്ട്‌ ചെയ്യുന്നതിന് മുന്‍പേ കാറില്‍ എന്തോ കുടുങ്ങിയതായി അപായ സൂചന നല്‍കി ..തുടര്‍ന്ന്‍ ഡോര്‍ തുറന്ന്‍ നോക്കിയ ലക്ഷ്മി കാറിനു സമീപം ഒരു പത്തു രൂപ നോട്ടു കണ്ടെത്തി ..എന്നാല്‍ പണം തന്റെതല്ലെന്ന് ബോധ്യമായപ്പോള്‍ തിരികെ കാറിലേക്ക് തന്നെ നീങ്ങി …ഈ സമയം വാഹനത്തിനു സമീപം രണ്ടു യുവാക്കള്‍ ബൈക്കുമായി നിന്നിരുന്നത് അവരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു ..തുടര്‍ന്ന്‍ സംശയം നേരിട്ട ലക്ഷ്മി പെട്ടന്ന് തന്നെ വീട്ടിലേക്ക് നീങ്ങി ..തുടര്‍ന്ന്‍ തന്റെ വസതിക്ക് സമീപം കളിച്ചു കൊണ്ടിരുന്ന കുട്ടികളോട് സംസാരിക്കുന്ന വേളയില്‍ കുതിച്ചെത്തിയ മോഷണ സംഘം ലക്ഷ്മിയെ പ്രഹരിച്ചു വീഴ്ത്തി ബാഗ് തട്ടിയെടുക്കുകയായിരുന്നു….
 
സംഭവത്തില്‍ ബാനസ് വാഡി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു …..നഗര പരിധിയില്‍ തുടര്‍ച്ചയായി മോഷണങ്ങള്‍ അരങ്ങേറുകയാണ് …ഇത്തരം കേസുകളില്‍ പോലീസ് വേണ്ട വിധത്തില്‍ അന്വേഷണം നടത്തുന്നില്ല എന്നൊരു പരാതി ഉയരുന്നുണ്ട് ….
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ യാത്രാക്ലേശം പരിഹരിക്കാൻ ജനകീയ സർവേ; 'സിറ്റിസൺസ് കമ്മ്യൂട്ട് പ്രോജക്റ്റുമായി' ഊർവാണി ഫൗണ്ടേഷൻ
  യുവത്വത്തെ വിഴുങ്ങുന്ന വായയിലെ ക്യാൻസർ; പുകയില മാത്രമല്ല വില്ലൻ, ബെംഗളൂരുവിൽ ആശങ്ക!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നഴ്‌സായിരുന്ന മലയാളി പെൺകുട്ടി കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചു; ഉറവിടം കണ്ടെത്തിയിട്ടില്ല
[masterslider id="10"]

Related posts