പശുവിന് പിന്നാലെ കഴുതയ്ക്കും ഹാള്‍ടിക്കറ്റ്

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ നെയ്ബ് തഹസീൽദാർ സ്ഥാനത്തെക്കുള്ള പരീക്ഷയ്ക്ക് വേണ്ടി കഴുതയ്ക്ക് ഹാള്‍ടിക്കറ്റ് നല്‍കിയത് വിവാദമാകുന്നു. പശുവിനു ഹാള്‍ടിക്കറ്റ് ലഭിച്ച് മൂന്ന് വര്‍ഷം പിന്നിടുമ്പോഴാണ് പുതിയ അപാകത സംഭവിച്ചിരിക്കുന്നത്.

‘കച്ചൂർ ഖർ’ എന്ന പേരില്‍ കഴുതയുടെ ചിത്രവുമായി എത്തിയ അപേക്ഷയ്ക്കാണ് ഹാള്‍ടിക്കറ്റ് അനുവദിച്ചത്. ജമ്മു കശ്മീർ സർവീസ് ബോർഡ് പുറത്തിറക്കിയ വിചിത്ര ഹാള്‍ടിക്കറ്റിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യപകമായി പ്രചരിക്കുകയാണ്. സംഭവത്തില്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

  ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസില്‍ കോച്ചുകള്‍ ഇരട്ടിയാക്കുന്നു; ഓണസീസണിൽ മലയാളി യാത്രക്കാർക്ക് വലിയ ആശ്വാസം; വിശദാംശങ്ങൾ

2015 ല്‍ സമാനമായ രീതിയില്‍ പശുവിന് ഹാള്‍ ടിക്കറ്റ്‌ അനുവദിച്ചതും വിവാദമായിരുന്നു. ‘ബൗണ്‍ പശു’ എന്നര്‍ഥമുള്ള കാച്ചിര്‍ ഗാവ്‌ എന്നപേരിലാണ് പശുവിന്‌ ജമ്മു കാശ്‌മീര്‍ പ്രഫഷണല്‍ എന്‍ട്രന്‍സ്‌ എക്‌സാമിനേഷന്‍ ബോര്‍ഡ്‌ ഹാള്‍ ടിക്കറ്റ്‌ പുറപ്പെടുവിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബുക്ക് ചെയ്ത ആപ്പിൽ ഒരു നമ്പർ, വന്ന വണ്ടിയിൽ വേറൊന്ന്; ബെംഗളൂരുവിൽ ക്യാബ് കേറുന്നവർ അറിയാൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts