അനിയൻ ബിരിയാണി കഴിച്ചു; വെജിറ്റേറിയനായ സഹോദരൻ ജീവനൊടുക്കി 

ചെന്നൈ: സഹോദരന്‍ വീട്ടില്‍ കൊണ്ടുവന്ന് ചിക്കന്‍ ബിരിയാണി കഴിച്ചതിന്റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥി ജീവനൊടുക്കി.

തമിഴ്‌നാട്ടിലെ താംബരത്താണ് സംഭവം.

കുവൈത്തില്‍ ജോലി ചെയ്യുന്ന ബാബുവിന്റെ മകന്‍ പതിനാറുകാരനായ താരീസ് ആണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത്.

ഇളയ സഹോദരന്‍ ഗോകുല്‍ വീട്ടിലിരുന്ന് ചിക്കന്‍ ബിരിയാണി കഴിച്ചതാണ് സസ്യാഹാരിയായ താരിസിനെ പ്രകോപിപ്പിച്ചത്.

  കുഞ്ഞുങ്ങളെ മെഷീനിലിട്ടും വായിൽ ജെറ്റ് സ്പ്രേ അടിച്ചും ക്രൂരത; ബെംഗളൂരു ഐടി പാർക്കിലെ ഡേകെയറിൽ കുഞ്ഞുങ്ങൾക്ക് നരകയാതന, അഞ്ചുപേർ കസ്റ്റഡിയിൽ"

താരീസ് സസ്യാഹാരിയായതിനാല്‍ വീട്ടില്‍ മാംസവിഭവങ്ങള്‍ പാകം ചെയ്യാറില്ലായിരുന്നു.

ചൊവ്വാഴ്ച ഇളയ സഹോദരന്‍ ഗോകുല്‍ സുഹൃത്തിന്റെ വീട്ടില്‍ നിന്നും വീട്ടിലേക്ക് ബിരിയാണി കൊണ്ടുവന്നിരുന്നു.

ഇത് കഴിക്കുന്നതിനെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കായി.

എന്നാല്‍ ജ്യേഷ്ഠന്റെ എതിര്‍പ്പ് വകവയ്ക്കാതെ ഗോകുല്‍ ബിരിയാണി കഴിച്ചു.

ഇതില്‍ മനം നൊന്ത് താരീസ് കിടപ്പുമുറിയിയില്‍ കയറി ആത്മഹത്യ ചെയ്യുകയായിരുന്നു.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ താംബരം പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു.

  നഗരത്തിൽ ഐ.ടി.ആർ സമർപ്പിക്കുന്നവർ സൂക്ഷിക്കുക; വാട്‌സ്ആപ്പിൽ ഈ സന്ദേശം വന്നോ? ഒറ്റ ക്ലിക്കിൽ ബാങ്ക് അക്കൗണ്ട് പൂജ്യമാകും

മൃതദേഹം പോസറ്റ്‌മോര്‍ട്ടത്തിനായി ക്രോംപേട്ട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയതായും പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ കെട്ടിട നിർമ്മാണം നിശ്ചലമാകുന്നു ?
[masterslider id="10"]

Related posts