പോക്സോ കേസ്; യെദ്യൂരപ്പ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി 

ബെംഗളൂരു: കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ കേസില്‍ കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി എസ് യെദ്യൂരപ്പ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി.

ഈ വർഷം മാർച്ചില്‍ രജിസ്റ്റർ ചെയ്ത പോക്സോ കേസിലാണ് കർണാടക പോലീസിന്റെ ക്രിമിനല്‍ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന് മുമ്പാകെ യെദ്യൂരപ്പ ഹാജരായത്.

ജൂണ്‍ 12 ന് പോക്‌സോ കേസിന്റെ അന്വേഷണത്തിന് ഹാജരാകാൻ യെദ്യൂരപ്പയ്ക്ക് സിഐഡി സമൻസ് അയച്ചെങ്കിലും അദ്ദേഹം സമയം തേടിയിരുന്നു

  ‘ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ’ പത്മശ്രീ ഗിരീഷ് ഭരദ്വാജ് അന്തരിച്ചു

തന്റെ പിതാവിന് നിയമവ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും അന്വേഷണം നേരിടുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷനും യെദ്യൂരപ്പയുടെ മകനുമായ ബി വൈ വിജയേന്ദ്ര പറഞ്ഞു.

പോക്‌സോ നിയമത്തിന് കീഴില്‍ യെദ്യൂരപ്പയ്‌ക്കെതിരെ ജൂണ്‍ 13-ന് സിഐഡി അറസ്റ്റ് വാറണ്ട് പുറത്തിറക്കിയിരുന്നെങ്കിലും മുൻകൂർ ജാമ്യത്തിനും കേസ് റദ്ദാക്കുന്നതിനുമുള്ള ഹർജിയെ തുടർന്ന് ജൂണ്‍ 14-ന് കർണാടക ഹൈക്കോടതി അറസ്റ്റ് തടയുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലക്ഷക്കണക്കിന് രൂപ കൊടുക്കാനുണ്ട്, നന്ദികേട് കാണിക്കരുത്"; റോബിന്റെ മുഖമൂടി വലിച്ച് കീറി സായ് കൃഷ്ണ; കടബാധ്യതകളുടെ കഥ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ
[masterslider id="10"]

Related posts