ബിജെപി പ്രവർത്തകരെ ആക്രമിച്ച കേസിൽ 7 പേർ കൂടി അറസ്റ്റിൽ 

ബെംഗളൂരു: മൂന്നാം നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റതില്‍ ആഹ്ലാദം പ്രകടിപ്പിച്ച്‌ നടത്തിയ റാലിയുടെ ഭാഗമായി ബി.ജെ.പി പ്രവർത്തകർ ആക്രമണത്തിന് ഇരയായ സംഭവത്തില്‍ ഏഴുപേരെ കൂടി കൊണാജെ പോലീസ് അറസ്റ്റ് ചെയ്തു.

കെ. താജുദ്ദീൻ എന്ന സാദിഖ് (30), എം. സർവാൻ (28), വി. മുബാറക് (27), സി.

അഷ്റഫ്(31), ടി. തല്ലത്ത് (26), ഏൻ. ഇംറാൻ (27), കെ. ഇർഷാദ് (21) എന്നിവരാണ് അറസ്റ്റിലായത്.

ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 13 ആയി.

പ്രദേശവാസികളായ മുഹമ്മദ് ശാകിർ (28), അബ്ദുറസാഖ് (40), അബൂബക്കർ സിദ്ദീഖ് (35), സവാദ് (18), മോനു എന്ന ഹഫീസ് (24) കെ.സി. അബൂബക്കർ (35) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

  ഏഴ് പതിറ്റാണ്ടിന്റെ വിദ്യാഭ്യാസപ്പേരുമയ്ക്ക് സുവർണ്ണനേട്ടം; മൗണ്ട് കാർമൽ കോളജ് ഇനി ഡീംഡ് സർവകലാശാല!

ആഹ്ലാദപ്രകടനം നടത്തിയ പ്രവർത്തകർ പ്രത്യേക സമുദായത്തെ പാകിസ്താനികള്‍ എന്ന് ആക്ഷേപിച്ചതാണ് കൊണാജെ പോലീസ് സ്റ്റേഷൻ പരിധിയിലെ ബോളാറില്‍ സംഘർഷാവസ്ഥക്ക് വഴിവെച്ചതെന്ന് മംഗളൂരു സിറ്റി പോലീസ് കമീഷണർ അനുപം അഗർവാള്‍ പറഞ്ഞിരുന്നു.

ആഹ്ലാദപ്രകടനക്കാർ ബോളാർ മസ്ജിദ് പരിസരത്തുനിന്ന് രണ്ട് കിലോമീറ്റർ അകലെ ഓട്ടോറിക്ഷ സ്റ്റാൻഡില്‍ എത്തിയപ്പോഴാണ് പ്രകോപന മുദ്രാവാക്യം മുഴക്കിയത്.

ഭാരത് മാതാ കീ ജയ്, നരേന്ദ്ര മോദിജീ കീ ജയ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയതിനോടൊന്നും ആരും പ്രതികരിച്ചിരുന്നില്ല.

എന്നാല്‍ പാകിസ്താനികള്‍ എന്ന് ആക്ഷേപിച്ച്‌ മുദ്രാവാക്യം മുഴങ്ങിയപ്പോഴാണ് അക്രമം നടന്നത്.

മസ്ജിദിനു മുന്നില്‍ പ്രകോപന മുദ്രാവാക്യം മുഴക്കി എന്ന പള്ളിക്കമ്മിറ്റി പ്രസിഡന്റിന്റെ പരാതിയില്‍ കേസെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

  പ്രായപൂർത്തിയാകാത്ത കാമുകിയെ വെടിവെച്ചുകൊന്ന് കുഴിച്ചുമൂടി; 16-കാരനും ബന്ധുക്കളും പിടിയിൽ; കാരണം ഞെട്ടിക്കുന്നത്

ആഹ്ലാദ പ്രകടനക്കാർ ബോളിയാർ ജുമാമസ്ജിദ് കവാടത്തിനു മുന്നില്‍ ഞായറാഴ്ച രാത്രി കൂടിനിന്ന് ഡിജെ പാട്ടും നൃത്തവും നടത്തിയിരുന്നു.

ആരാധനാലയത്തിനു മുന്നില്‍ ഡിജെ ഒഴിവാക്കണമെന്ന് ഏതാനും യുവാക്കള്‍ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയിരുന്നില്ല.

ആഹ്ലാദപ്രകടനം കഴിഞ്ഞ് രാത്രി വൈകി തിരിച്ചു പോവുകയായിരുന്ന ബി.ജെ.പി പ്രവർത്തകരായ കെ. ഹരീഷ് (35), എ. നന്ദകുമാർ (24) എന്നിവർക്ക് പരിക്കേറ്റിരുന്നു.

പാകിസ്താനികള്‍ എന്ന് ആക്ഷേപിച്ച്‌ മുദ്രാവാക്യം മുഴക്കിയ ഇവരെ തിരിച്ചറിഞ്ഞായിരുന്നു അക്രമം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ സമഗ്ര വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയ്ക്ക് ഇന്ന് തുടക്കം; എസ്.ഐ.ആറിൽ' വോട്ടർമാർ ചെയ്യേണ്ട കാര്യങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts