രേണുകസ്വാമി വധക്കേസിൽ വഴിത്തിരിവ്; രക്ഷപ്പെടാൻ ദർശൻ 30 ലക്ഷം നൽകിയതായി പോലീസ് കണ്ടെത്തി 

ബെംഗളൂരു :രേണുകസ്വാമി വധക്കേസിൽ വഴിത്തിരിവ്.

നടൻ ദർശൻ രേണുകസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ നിന്ന് രക്ഷപ്പെടാൻ 30 ലക്ഷം രൂപ നൽകിയതായി കണ്ടെത്തൽ.

കുറ്റം ഏറ്റെടുക്കാൻ കരാർ നൽകിയെന്നാണ് അറിയുന്നത്.

രേണുകസ്വാമി വധക്കേസ് അന്വേഷണത്തിനിടെ പോലീസ് ആണ് വിവരങ്ങൾ കണ്ടെത്തിയത്.

കൊലപാതകത്തിന് ശേഷം പ്രദോഷ് എന്ന വ്യക്തിക്ക് 30 ലക്ഷം നൽകുകയും ചിലരെ പ്രതിയാക്കി ചിത്രീകരിക്കാനും നിർദേശിക്കുകയായിരുന്നു.

  നമ്മ മെട്രോയുടെ ഉൾചലനങ്ങൾ വിരൽത്തുമ്പിൽ; ഇൻ്ററാക്റ്റീവ് മാപ്പുമായി ബെംഗളൂരുവിലെ മലയാളി ടെക്കി

പ്രതികൾ എന്നാ വ്യാജേന പോലീസിൽ കീഴടങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു.

ഇതിലൂടെ നടൻ ദർശനും നടി പവിത്ര ഗൗഡയും രക്ഷപ്പെടാൻ പദ്ധതിയിട്ടിരുന്നു.

കൂടാതെ,അറസ്റ്റ്, കോടതി ചെലവുകൾ, ജാമ്യം, സമൻസ് എന്നിവയുടെ എല്ലാ ചെലവുകളും ഏറ്റെടുക്കുമെന്നും അറിയിച്ചു.

പോലീസിൽ കീഴടങ്ങിയ ശേഷം പണം നൽകുമെന്നായിരുന്നു പ്രദോഷ് കാർത്തിക്കിനോടും കൂട്ടാളികളോടും പറഞ്ഞിരുന്നത്.

ഇതനുസരിച്ച് ആകെ 30 ലക്ഷം രൂപ പണം പ്രദോഷ് കസ്റ്റഡിയിൽ സൂക്ഷിച്ചു.

  ബെം​ഗളൂരുവിലെ ബാങ്ക് ഉദ്യോഗസ്ഥയുടെ കൊലപാതകം: സംശയക്കാരനായ ഭർത്താവ് മുഖ്യപ്രതി; കുറ്റപത്രം സമർപ്പിച്ചു

അന്വേഷണത്തിൽ പ്രദോഷ് പണം സൂക്ഷിച്ച സ്ഥലത്തും പോലീസ് പോയിരുന്നു.

പണം കണ്ടെടുത്തതായും പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍
[masterslider id="10"]

Related posts

Click Here to Follow Us