ബിജെപിയുടെ വിജയത്തിന് പിന്നാലെ വിരൽ അറുത്ത് മാറ്റി യുവാവ് 

റായ്പൂർ: ലോക്സഭ തെരഞ്ഞെടുപ്പിലെ ബി.ജെ.പി വിജയത്തിന് പിന്നാലെ ക്ഷേത്രത്തിലെത്തി വിരലറുത്ത് മാറ്റി യുവാവ്.

ദുർഗേഷ് പാണ്ഡേ്യയെന്ന 30കാരനാണ് വിരലറുത്ത് മാറ്റിയത്.

ഛത്തീസ്ഗഢിലെ ബരാംപൂരിലാണ് സംഭവം. വോട്ടെണ്ണല്‍ ദിനമായ ജൂണ്‍ നാലിന് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത് കണ്ട് ഇയാള്‍ അടുത്തുള്ള കാളിക്ഷേത്രത്തിലെത്തി ബി.ജെ.പിക്ക് വേണ്ടി പ്രാർഥിച്ചു.

വോട്ടെണ്ണലിനൊടുവില്‍ ബി.ജെ.പി ജയിച്ചതോടെ കാളി ക്ഷേത്രത്തിലെത്തി ഇയാള്‍ വിരല്‍മുറിക്കുകയായിരുന്നു.

വിരല്‍ മുറച്ചിതിന് പിന്നാലെയുണ്ടായ രക്തസ്രാവം തുണി ഉപയോഗിച്ച്‌ തടയാൻ ഇയാള്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല.

  സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ കന്നഡ ഭാഷാ നിയമം ലംഘിക്കുന്നു; സർക്കാരിന്റെ മൗനത്തിനെതിരെ വ്യാപക പ്രതിഷേധം

പിന്നീട് അടുത്തുള്ള കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഇയാളെ പ്രവേശിപ്പിക്കുകയും പിന്നീട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും ചെയ്തു.

ഡോക്ടർമാർ ഉടൻ തന്നെ മുറിച്ച്‌ മാറ്റിയ കൈവിരല്‍ തുന്നിച്ചേർക്കാനായി ശസ്ത്രക്രിയ നടത്തിയെങ്കിലും വിജയിച്ചില്ല.

യുവാവ് ഇപ്പോള്‍ അപകടനിലതരണം ചെയ്തുവെന്ന് ഡോക്ടർമാർ അറിയിച്ചു.

കോണ്‍ഗ്രസിന്റെ മുന്നേറ്റത്തില്‍ ഗ്രാമത്തിലെ പാർട്ടി പ്രവർത്തകർ സന്തോഷിക്കുന്നത് തന്നെ അസ്വസ്ഥതപ്പെടുത്തി.

തുടർന്ന് തന്റെ വിശ്വാസപ്രകാരം കാളിക്ഷേത്രത്തിലെത്തി പ്രാർഥിക്കുകയായിരുന്നു.

  കേന്ദ്രവുമായി ഏറ്റുമുട്ടലിനില്ല, സഹകരണ ഫെഡറലിസം പ്രധാനം: ബെംഗളൂരുവിന്റെ വികസനത്തിന് കേന്ദ്രസഹായം തേടി ഡി.കെ. ശിവകുമാർ

ബി.ജെ.പി വിജയം നേടിയതോടെ കാളിക്ക് താൻ വിരല്‍ സമർപ്പിക്കുകയായിരുന്നു.

മോദി 400ലേറെ സീറ്റുകളില്‍ വിജയിച്ചിരുന്നുവെങ്കില്‍ തനിക്ക് കൂടുതല്‍ സന്തോഷമായേനെയെന്നും പാണ്ഡേ്യ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആളുകൾ ഇപ്പോൾ കൂടുതൽ തിരയുന്നത് ബെംഗളൂരു ഗൂഗിളിൽ ജോലി കിട്ടാൻ എന്ത് ചെയ്യണം എന്ന്!! നെറ്റിസൺമാരുടെ ഉറക്കം കെടുത്തിയ ആ മാമ്പഴ വീഡിയോ
[masterslider id="10"]

Related posts