രോഗാവസ്ഥ തുറന്ന് പറഞ്ഞ് നടൻ ഫഹദ് ഫാസിൽ 

തൻറെ പ്രതിഭ കൊണ്ട് മലയാള സിനിമയെ തന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് ഫഹദ് ഫാസില്‍.

അച്ഛൻറെ സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച്‌ എങ്കിലും അത് വിജയിച്ചില്ല.

അതോടെ സിനിമയില്‍ നിന്നും മാത്രമല്ല സ്വന്തം നാട്ടില്‍ നിന്നും ഫഹദ് ഇടവേള എടുത്തു.

ഫഹദിന്റെ രണ്ടാം വരവ് മലയാളികളെ ഞെട്ടിച്ചു.

പിന്നീട് അങ്ങോട്ട് ഫഹദ് എന്ന താരം വളർന്നത് ഞൊടിയിടയിലായിരുന്നു.

ഇന്ന് മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും എല്ലാം തൻറെ അഭിനയം കൊണ്ട് കയ്യടി നേടുകയാണ് ഫഹദ് ഫാസില്‍.

  ഭർത്താവ് വരാൻ വൈകി; പ്രണയവിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ബെംഗളൂരു സ്വദേശിനി ജീവനൊടുക്കി ?

ആവേശമാണ് മലയാളത്തില്‍ ഫഹദിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ.

ഇപ്പോഴിതാ തനിക്ക് എ.ഡി.എച്ച്‌.ഡി എന്ന അസുഖമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ .

41ാം വയസ്സിലാണ് രോഗം കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

കോതമംഗലം പീസ് വാലി ചില്‍ഡ്രൻസ് വില്ലേജ് നാടിന് സമർപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ഫഹദ് ഫാസില്‍.

പീസ് വാലിക്ക് ആവശ്യമായ എന്തും ചെയ്ത് തരാൻ താൻ തയ്യാറാണ്.

എന്നെ കാണുമ്പോള്‍ നിങ്ങള്‍ക്ക് ചിരിക്കാൻ കഴിയുകയാണെങ്കില്‍ അതാണ് നിങ്ങളോട് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യമെന്നും ഫഹദ് ഫാസില്‍ കൂട്ടിച്ചേർത്തു.

  ബന്ദിപ്പുരയിലും നാഗരഹോളയിലും ജംഗിൾ സഫാരി പുനരാരംഭിച്ചു

നാഡീവികാസവുമായി ബന്ധപ്പെട്ട് കുട്ടികളിലുണ്ടാകുന്ന മാനസികരോഗമാണ് അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ.

ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതിരിക്കുക, അമിതമായ ശാരീരിക പ്രവർത്തനങ്ങള്‍, ഒരാളുടെ പ്രായത്തിന് അനുയോജ്യമായ വിധത്തില്‍ പെരുമാറ്റം നിയന്ത്രിക്കാൻ കഴിയാതിരിക്കുക തുടങ്ങിയവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടെറസിലും ബാൽക്കണിയിലും ഇനി പ്രാവുകൾക്ക് തീറ്റ കൊടുക്കരുത്; ബെംഗളൂരു നിവാസികൾ അറിയേണ്ട പുതിയ നിയന്ത്രണങ്ങൾ
[masterslider id="10"]

Related posts