ഹോട്ടലിൽ ബോംബ് ഭീഷണി; ജീവനക്കാരൻ അറസ്റ്റിൽ

ബെംഗളൂരു : ശമ്പളം നൽകാത്തതിനെത്തുടർന്ന് ഇന്ദിരാനഗറിലെ ഹോട്ടലിൽ ബോംബു വെച്ചിട്ടുണ്ടെന്ന് ഭീഷണിമുഴക്കിയ ജീവനക്കാരൻ അറസ്റ്റിൽ.

ബുധനാഴ്ച രാത്രിയാണ് പാസ്ത സ്ട്രീറ്റ് ഹോട്ടലിലേക്ക് വിളിച്ച് ബോംബ് വെച്ചിട്ടുണ്ടെന്നും ഏതാനും മണിക്കൂറുകൾക്കുള്ളിൽ പൊട്ടുമെന്നും ജീവനക്കാരൻ ഭീഷണിപ്പെടുത്തിയത്.

ഹോട്ടലുടമകൾ അറിയിച്ചതിനെത്തുടർന്ന് പോലീസെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.

  ബെംഗളൂരുവിൽ പച്ചക്കറി വില കുതിക്കുന്നു; സാധാരണക്കാർക്ക് ഇരുട്ടടിയായി ബീൻസിന് കിലോയ്ക്ക് 160 രൂപ

തുടർന്ന് ഫോൺനമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഹോട്ടലിലെ വേലു എന്ന ജീവനക്കാരനാണ് വിളിച്ചതെന്ന് കണ്ടെത്തിയത്.

തുടർന്ന് ഇയാളെ അറസ്റ്റുചെയ്യുകയായിരുന്നു.

ശമ്പളം ലഭിച്ചിട്ടില്ലെന്നും ഇതാണ് ബോംബ് ഭീഷണി മുഴക്കാനുള്ള കാരണമെന്ന് പ്രതി പോലീസിൽ മൊഴി നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ഹോട്ടൽ ഭക്ഷണസാധനങ്ങളുടെ വില കൂടിയേക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts