ബെംഗളൂരു: ലോക്‌സഭാസീറ്റിനെ ചൊല്ലിയുള്ള എന്‍ഡിഎ മുന്നണിയിലെ തര്‍ക്കം ക്ലൈമാക്സിലേക്ക് അടുത്തതോടെ ബിജെപി ടിക്കറ്റ് കാത്തിരുന്ന സിറ്റിങ് എംപി സുമലത പരുങ്ങലില്‍.
ടിക്കറ്റ് വിട്ടുനല്‍കില്ലെന്ന പിടിവാശിയില്‍ ജെഡിഎസ് ഉറച്ചുനിന്നതോടെ ബിജെപി ഹൈക്കമാന്‍ഡ് നടത്തിയ ഉഭയകക്ഷി ചര്‍ച്ചകളെല്ലാം അലസിപ്പിരിഞ്ഞു.
മണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാര്‍ഥിയെ 25ന് പ്രഖ്യാപിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ജെഡിഎസ് അധ്യക്ഷന്‍ എച്ച് ഡി കുമാരസ്വാമി.
2019ല്‍ സുമലത അംബരീഷിനോട് പരാജയപ്പെട്ട കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിതന്നെയാകും മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി എത്തുകയെന്നാണ് അഭ്യൂഹം.
ജയപരാജയ സാധ്യതകള്‍ വിലയിരുത്തി ചിലപ്പോള്‍ എച്ച് ഡി കുമാരസ്വാമി തന്നെ അങ്കത്തിനിറങ്ങാനും സാധ്യത തെളിയുന്നുണ്ട്.
കോണ്‍ഗ്രസിനോട് സഹായമഭ്യര്‍ഥിക്കാനുളള വഴിയും അടഞ്ഞു കഴിഞ്ഞു.
മണ്ഡലത്തില്‍ നേരത്തെ തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു കഴിഞ്ഞു.
സുമലതയ്ക്കുവേണ്ടി പിന്‍വലിക്കാന്‍ പറ്റാത്തവിധം ശക്തനായ സ്ഥാനാര്‍ഥിയെയാണ് ഡി കെ ശിവകുമാര്‍ ഇവിടെ ഇറക്കിയിരിക്കുന്നത്.
ജെഡിഎസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിപ്രഖ്യാപനം വരുന്നവരെ ബിജെപി ടിക്കറ്റില്‍ പ്രതീക്ഷവെച്ച് പുലര്‍ത്തുകയാണ് സുമലത അംബരീഷ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.