നാടോടി ദമ്പതികളുടെ മകളെ തട്ടിക്കൊണ്ടു പോയ പ്രതി സ്ഥിരം കുറ്റവാളിയെന്ന് പോലീസ് 

കൊല്ലം: ചാക്ക ബ്രഹ്മോസിന് സമീപത്ത് നിന്ന് ബീഹാര്‍ സ്വദേശികളായ നാടോടി ദമ്പതികളുടെ രണ്ട് വയസ്സുകാരിയായ മകളെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി ഹസന്‍ കുട്ടി എന്ന കബീര്‍ സ്ഥിരം കുറ്റവാളിയെന്ന് പോലീസ്.

പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്‌. നാഗരാജു വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി.

കൊല്ലം ചിന്നക്കടയില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.

കുട്ടിയെ എടുത്തുകൊണ്ടുപോയി ഉപദ്രവിക്കാന്‍ ശ്രമിച്ചു.

  ബെംഗളൂരുവിലെ തടാകത്തിലേക്ക് മെഡിക്കൽ മാലിന്യം തള്ളി; ഡോക്ടർക്കെതിരെ കേസ്

കരഞ്ഞപ്പോള്‍ വായ പൊത്തിപ്പിടിച്ചു.

ബോധം പോയപ്പോള്‍ പേടിച്ച്‌ ഉപേക്ഷിച്ചു എന്നാണ് പ്രതി പോലീസിന് നല്‍കിയിരിക്കുന്ന മൊഴി.

നൂറിലേറെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയിലേക്ക് പോലീസ് എത്തിയത്.

എട്ടോളം കേസിലെ പ്രതിയാണ് ഇയാള്‍.

നിരവധി മോഷണക്കേസുകളും ഇയാളുടെ പേരിലുണ്ട്, കഴിഞ്ഞ ജനുവരി 12നാണ് ജയിലില്‍ നിന്നിറങ്ങിയത്.

അലഞ്ഞു തിരിഞ്ഞു നടക്കുന്നയാളാണ്.

ഇയാള്‍ക്ക് സ്ഥിരമായ മേല്‍വിലാസമില്ല.

ലൈംഗിക കുറ്റകൃത്യങ്ങള്‍ സ്ഥിരമായി ചെയ്യുന്ന ഇയാള്‍ക്ക് വായിക്കാനോ എഴുതാനോ അറിയില്ലെന്നും കമ്മിഷണര്‍ വ്യക്തമാക്കി.

ട്രെയിനില്‍ പേട്ട റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി അവിടെ നിന്ന് ചാക്കയിലേക്ക് നടക്കുകയായിരുന്നു.

  കെ.ആർ പുരം കൊലപാതക പരമ്പര: ബെംഗളൂരു ടെക്കിയുടെ ലിവ്-ഇൻ പങ്കാളിയും പിടിയിൽ

അവിടെ വന്ന് കരിക്ക് കുടിച്ചു.

അപ്പോള്‍ കുട്ടിയെ കണ്ടുവെന്നും എടുത്തു കൊണ്ടുപോയെന്നും മൊഴിയില്‍ പറയുന്നു.

രേഖകള്‍ പ്രകാരം പത്തനംതിട്ട അയിരൂര്‍ ആണ് പ്രതിയുടെ സ്വദേശം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭർത്താവിനെ കൊന്ന് ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; സ്വകാര്യ സ്കൂൾ അധ്യാപികയായ ഭാര്യ പിടിയിൽ
[masterslider id="10"]

Related posts