ബെംഗളൂരു : ദക്ഷിണേന്ത്യയിൽ നഗര വെള്ളപ്പൊക്കം കൂടുതൽ സംഭവിക്കുന്നിടങ്ങളിലൊന്നാണ് ബെംഗളൂരുവെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.
1969-നും 2019-നും ഇടയിൽ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഈ വിവരം പുറത്തുവിട്ടത്.
50 വർഷത്തിനിടെ ബെംഗളൂരു അർബനിൽ 53 തവണ വെള്ളപ്പൊക്കമുണ്ടായി.
ബെംഗളൂരു റൂറലിൽ 71 വെള്ളപ്പൊക്കമുണ്ടായതായും പഠനം കണ്ടെത്തി.
ദക്ഷിണ കന്നഡ (47), ഉത്തര കന്നഡ (40), ബല്ലാരി (36), റായ്ച്ചൂർ (36), കുടക് (34), കലബുറഗി (34) എന്നിങ്ങനെയാണ് മറ്റു ജില്ലകളിലുണ്ടായ വെള്ളപ്പൊക്കങ്ങൾ.
എന്നാൽ, ഈ ജില്ലകളിലെല്ലാം സമാനരീതിയിലുള്ള വെള്ളപ്പൊക്കമല്ല ഉണ്ടായത്.
തീരദേശ വെള്ളപ്പൊക്കം, നദീതീര വെള്ളപ്പൊക്കം, മിന്നൽ വെള്ളപ്പൊക്കം, നഗര വെള്ളപ്പൊക്കം എന്നിങ്ങനെ നാലു തരത്തിലുള്ള വെള്ളപ്പൊക്കങ്ങളാണ് സാധാരണ ഉണ്ടാകാറുള്ളത്.
ബെംഗളൂരുവിൽ നഗര വെള്ളപ്പൊക്കമാണ് സംഭവിക്കുന്നത്.
വർധിച്ച നഗരവത്കരണം കാരണമാണ് ഇത്തരത്തിലുള്ള വെള്ളപ്പൊക്കം നഗരങ്ങളിലുണ്ടാകുന്നതെന്ന് അധികൃതർ പറഞ്ഞു.
കുറഞ്ഞസമയം കൊണ്ട് കനത്ത മഴ പെയ്യുന്നതും നഗര വെള്ളപ്പൊക്കത്തിന്റെ കാരണങ്ങളിലൊന്നാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.