ഭർത്താവ് കുളിക്കുന്നില്ല, ഒരാഴ്ച്ച ഒരേ വസ്ത്രം; വിവാഹമോചനം ആവശ്യപ്പെട്ട് യുവതി

കുളി എന്നത് നിത്യ ജീവിതത്തിൽ ശുചിത്വത്തിന്റെ ഭാഗമാണ്.

അതിനാല്‍ തന്നെ നമ്മൾ ദിവസവും കുളിക്കാറുമുണ്ട്.

ഭർത്താവ് കുളിക്കാത്തതിനാൽ വിവാഹമോചനം ആവശ്യപ്പെട്ട യുവതിയുടെ വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.

ഇവരുടെ ഭർത്താവ് ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ മാത്രമാണ് കുളിക്കുന്നത്.

അതുകൊണ്ട് തന്നെ വിയപ്പ് നാറ്റം ഉണ്ടെന്നും യുവതി പരാതിയില്‍ പറയുന്നു.

വ്യക്തിപരമായ ശുചിത്വക്കുറവ് ചൂണ്ടിക്കാട്ടിയാണ് ഭർത്താവിനെതിരെ വിവാഹമോചനത്തിന് കേസ് ഫയല്‍ ചെയ്തതെന്ന് യുവതി പറഞ്ഞു.

  യാത്രക്കാരുടെ മനസ്സ് വായിക്കാൻ നമ്മ മെട്രോ; ട്രാക്കരികിൽ വരാൻ പോകുന്ന ഡിജിറ്റൽ ബോർഡുകൾക്ക് പിന്നിലെ രഹസ്യം!

ഭർത്താവ് 5 ദിവസം തുടർച്ചയായി ഒരേ വസ്ത്രം ധരിക്കാറുണ്ടെന്നും അപൂർവ്വമായി മാത്രമാണ് കുളിക്കുന്നതെന്നും അതിനാലാണ് ശരീരവും വസ്ത്രങ്ങളും നിരന്തരം വിയർപ്പ് മണക്കുന്നതെന്നും യുവതിയുടെ അഭിഭാഷകൻ അങ്കാറയിലെ കോടതിയില്‍ പറഞ്ഞു.

ഭർത്താവിനെതിരായ സ്ത്രീയുടെ അവകാശവാദങ്ങള്‍ ശരിവയ്‌ക്കാൻ ചില സാക്ഷികളെയും കോടതിയില്‍ വിളിപ്പിച്ചു.

അതില്‍ ഭർത്താവിന്റെ ചില പരിചയക്കാരും അവരോടൊപ്പം ജോലി ചെയ്തിരുന്ന ചില സഹപ്രവർത്തകരും ഉള്‍പ്പെടുന്നു.

തുടർന്ന് കോടതി സ്ത്രീക്ക് ഭർത്താവില്‍ നിന്ന് വിവാഹമോചനം അനുവദിച്ചു.

കൂടാതെ വ്യക്തിപരമായ ശുചിത്വമില്ലായ്മയുടെ പേരില്‍ മുൻ ഭാര്യയെ ശിക്ഷിക്കരുതെന്ന് ഭർത്താവിനോട് ഉത്തരവിടുകയും ചെയ്തു.

  ഭർത്താവിനെ കൊന്ന് ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; സ്വകാര്യ സ്കൂൾ അധ്യാപികയായ ഭാര്യ പിടിയിൽ

16,500 ഡോളർ അതായത് ഏകദേശം 13 ലക്ഷത്തോളം രൂപ നഷ്ടപരിഹാരമായി യുവതിയ്‌ക്ക് നൽകാനും ഉത്തരവായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അണ്ണാന്റെ ശവസംസ്കാര ചടങ്ങിൽ കണ്ണീരൊഴുക്കി കുട്ടികൾ; കുട്ടികളെ ഇതുപോലെ വളർത്തണം' എന്ന് നടി രമ്യ
[masterslider id="10"]

Related posts