ബെംഗളൂരു : പുതുവത്സരാഘോഷത്തിന് സുരക്ഷയൊരുക്കാൻ വിപുലമായ ഒരുക്കവുമായി ബെംഗളൂരു പോലീസ്.
ആകെ 8000 പോലീസുകാരെയാണ് നഗരത്തിൽ സുരക്ഷയ്ക്കായി നിയോഗിക്കുകയെന്ന് സിറ്റി പോലീസ് കമ്മിഷണർ ബി. ദയാനന്ദ അറിയിച്ചു.
സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി വനിതാപോലീസുകാരേയും നിയോഗിക്കാനാണ് പദ്ധതി.
31-ന് നഗരമൊട്ടാകെ പരിശോധനകൾ നടത്താനും ആഘോഷങ്ങൾ നടക്കുന്ന പ്രധാനകേന്ദ്രങ്ങളിൽ പ്രത്യേകം പോലീസ് സംഘങ്ങളെ നിയോഗിക്കാനുമാണ് തീരുമാനം.
എം.ജി. റോഡ്, ബ്രിഗേഡ് റോഡ്, കബൺ പാർക്ക്, ട്രിനിറ്റി, എന്നിവിടങ്ങളിൽ ക്യാമറകൾ സ്ഥാപിച്ച് തുടർച്ചയായ നിരീക്ഷണത്തിനുള്ള സംവിധാനങ്ങളുമൊരുക്കും. ഡ്രോൺ ക്യാമറകളുമുണ്ടാകും.
31-ന് ബെംഗളൂരുവിന്റെ വിവിധഭാഗങ്ങളിലാണ് മദ്യപിച്ച് വാഹനമോടിക്കുന്നത് കണ്ടെത്താനായി 48- താത്‌കാലിക ചെക്‌പോസ്റ്റുകൾ സ്ഥാപിക്കും.
കോവിഡ് രോഗികൾവർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. മുൻവർഷങ്ങളിലേതിന് സമാനമായി ഗതാഗതനിയന്ത്രണവും ഏർപ്പെടുത്തും.
പോലീസിനൊപ്പം ആരോഗ്യവകുപ്പ് ജീവനക്കാരും കോർപ്പറേഷൻ ജീവനക്കാരും ആഘോഷം നടക്കുന്ന പ്രദേശങ്ങളിൽ പരിശോധനനടത്തും.
ഡിസംബർ 31-ന് രാത്രി 11 മുതൽ ജനുവരി ഒന്നിന് രാവിലെ ആറുവരെ വിമാനത്താവളം റോഡിലെ ഫ്ളൈ ഓവറുകൾ ഒഴികെയുള്ള മറ്റ് ഫ്ളൈ ഓവറുകൾ അടച്ചിടും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.