സ്വീഡന്‍-യുകെ സന്ദര്‍ശത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി; നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിനാണ് വിദേശ യാത്ര.

ന്യൂഡല്‍ഹി: അഞ്ചുദിവസത്തെ സ്വീഡന്‍-യുകെ സന്ദര്‍ശത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ഏപ്രിൽ 16 മുതൽ 20 വരെയാണ് സന്ദർശനം. സ്വീഡനും യുകെയുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിനാണ് പ്രധാനമന്ത്രിയുടെ വിദേശ യാത്ര.

സ്വീഡിഷ് പ്രധാനമന്ത്രി സ്റ്റെഫാൻ ലൊഫ്‌വെന്‍റെ ക്ഷണം സ്വീകരിച്ചാണ് മോദി സ്വീഡനില്‍ എത്തുന്നത്. ഏപ്രിൽ 16 സ്വീഡനിലെത്തുന്ന പ്രധാനമന്ത്രി രണ്ടു ദിവസം ഇവിടെ ചെലവഴിക്കും. മോദിയുടെ ആദ്യ സ്വീഡൻ സന്ദർശനമാണിത്.

  പരോളിലിറങ്ങി മുങ്ങി എമ്പുരാൻ അടക്കമുളള സിനിമകളിൽ അഭിനയിച്ചുപോന്ന കൊലക്കേസ് പ്രതി 12 വർഷത്തിന് ശേഷം പിടിയിൽ

സ്വീഡനിൽനിന്നും ഏപ്രിൽ 17ന് പ്രധാനമന്ത്രി യുകെയിലേക്ക് തിരിക്കും. ഏപ്രിൽ 19, 20 തീയതികളിൽ ലണ്ടനിൽ നടക്കുന്ന കോമണ്‍വെൽത്ത് ഹെഡ്സ് ഓഫ് ഗവണ്‍മെന്‍റ് മീറ്റിംഗിലും മോദി പങ്കെടുക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ത്യൻ രാഷ്ട്രീയത്തെ ഞെട്ടിച്ച് 'കോക്രോച്ച് ജനത പാർട്ടി'; സോഷ്യൽ മീഡിയ പിടിച്ചുകുലുക്കുമ്പോഴും മകനെ തള്ളി കുടുംബം? അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts