ബെംഗളൂരു: ലോക കോഫി കോൺഫറൻസിന്റെ (WCC) അഞ്ചാം പതിപ്പിന് ബെംഗളൂരു ആതിഥേയത്വം വഹിക്കും, ഈ പദവി ലഭിക്കുന്ന ആദ്യത്തെ ഏഷ്യൻ നഗരമായി ഇതിലൂടെ ബെംഗളൂരു മാറും.
സെപ്തംബർ 25 നും 28 നും ഇടയിലാണ് നഗരത്തിൽ കോൺഫറൻസ് നടക്കുന്നത്.
കോഫി ബോർഡ് ഓഫ് ഇന്ത്യ, വാണിജ്യ വ്യവസായ മന്ത്രാലയം, ഇന്ത്യാ ഗവൺമെന്റ്, കർണാടക സർക്കാർ, കോഫി വ്യവസായം എന്നിവയുടെ സഹകരണത്തോടെ ഇന്റർനാഷണൽ കോഫി ഓർഗനൈസേഷൻ (ഐസിഒ) ആണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
മുൻപ് ഇംഗ്ലണ്ട് (2001), ബ്രസീല്‍ (2005), ഗ്വാട്ടമാല (2010), ഇത്യോപ്യ (2016) എന്നീ രാജ്യങ്ങളില്‍ സമ്മേളനം നടന്നിട്ടുണ്ട്.
ഇന്റര്‍നാഷനല്‍ കോഫി ഓര്‍ഗനൈസേഷനാണ് (ഐ.സി.ഒ) കോഫി ബോര്‍ഡ് ഓഫ് ഇന്ത്യ, കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം, കര്‍ണാടക സര്‍ക്കാര്‍ എന്നിവയുമായി സഹകരിച്ച് സമ്മേളനം സംഘടിപ്പിക്കുന്നത്.
ടെന്നിസ് താരം രോഹന് ബൊപ്പണ്ണയാണ് സമ്മേളനത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ എന്നും ഡബ്ല്യുസിസി 2023-ന്റെ ലോഗോയും തീമും അനാച്ഛാദനം ചെയ്ത ശേഷം കർണാടക സർക്കാർ വാണിജ്യ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സെൽവകുമാർ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.