ബെംഗളൂരു: കോടിക്കണക്കിന് രൂപയുടെ നവീകരണത്തിന് ശേഷം മാതൃകാ റോഡായി വാഴ്ത്തപ്പെട്ട ചർച്ച് സ്ട്രീറ്റ് ശോച്യാവസ്ഥയിൽ .
ഇവിടെ കഴിഞ്ഞ ആറ് മാസമായി മലിനജലം ഒഴുകുന്നത് ദുർഗന്ധം മാത്രമല്ല, കാൽനടയാത്രക്കാർക്കും വ്യാപാരികൾക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
അഞ്ച് വർഷം മുമ്പ് വളരെ ആർഭാടത്തോടെ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത തെരുവ് കാൽനട സൗഹൃദവുമായിരുന്നു. എന്നാലിപ്പോൾ മ്യൂസിയം റോഡ് ജംഗ്ഷനിൽ നിന്ന് ചർച്ച് സ്ട്രീറ്റിലേക്ക് പ്രവേശിക്കുന്ന ജംഗ്ഷനിൽ മാലിന്യക്കൂമ്പാരമാണ് ഒരാളെ സ്വാഗതം ചെയ്യുന്നത്.
ഇവിടെ കുമിഞ്ഞുകൂടുന്ന മാലിന്യം ബൃഹത് ബംഗളൂരു മഹാനഗര പാലികെയുടെ നിലനിൽപ്പിനെ തന്നെ സംശയിക്കുന്നതാണ് എന്നാണ് ജനങ്ങളുടെ ആക്ഷേപം.
ചർച്ച് സ്ട്രീറ്റിലെ തകരാർ പരിഹരിക്കാൻ ബിബിഎംപി അധികൃതരാരും മെനക്കെടാത്തത് ആശ്ചര്യകരമാണ് എന്നും ജനങ്ങൾ പറയുന്നു .
ചർച്ച് സ്ട്രീറ്റിന്റെ അറ്റകുറ്റപ്പണികൾക്ക് കൃത്യമായ പദ്ധതിയില്ലന്നും ചർച്ച് സ്ട്രീറ്റ് മാലിന്യത്തിൽ നിന്ന് മുക്തമാക്കാനും റോഡ് കാൽനടയാത്ര സൗഹൃദമാക്കാനും ബിബിഎംപി എഞ്ചിനീയർമാർ നടപടികൾ സ്വീകരിക്കണമെന്നും സാമൂഹിക പ്രവർത്തകർ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.