മഅദനിക്ക് ആശ്വാസം; പോലീസ് അകമ്പടിയോ സുരക്ഷയോ ഇല്ലാതെ സ്വന്തംനാട്ടില്‍ തങ്ങാന്‍ അനുമതി നൽകി സുപ്രീംകോടതി

ബെംഗളൂരു : ബെംഗളൂരു സ്‌ഫോടനക്കേസിലെ പ്രതി അബ്ദുള്‍ നാസര്‍ മഅദനിക്ക് കേരളത്തിലെ സ്വന്തം സ്ഥലത്ത് തങ്ങാന്‍ സുപ്രീം കോടതിയുടെ അനുമതി. 15 ദിവസത്തില്‍ ഒരിക്കല്‍ തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ മഅദനിയോട് കോടതി നിര്‍ദേശിച്ചു. കേരള സന്ദർശനത്തിന് വീണ്ടും അനുമതി തേടി പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി സുപ്രീംകോടതിയെ സമീപിച്ചത്. പിതാവിനെ കാണാൻ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി സമർപ്പിച്ചത്.

  യുവാവിനെ വിളിച്ച് ഇറക്കി കൊണ്ട്പോയി കൊലപ്പെടുത്തി; സോഫ നിർമ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം

ആവശ്യമെങ്കില്‍ ചികിത്സയ്ക്കായി കൊല്ലത്തിന് പുറത്തുള്ള ജില്ലയില്‍ കൊല്ലം പോലീസിന്റെ അനുമതിയോടെ പോകാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. മദനി ഉള്‍പ്പെട്ട ബെംഗളൂരു സ്‌ഫോടനക്കേസിലെ സാക്ഷി വിസ്താരം പൂര്‍ത്തിയായതായി കര്‍ണാടക പോലീസ് സുപ്രീം കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ വിചാരണ കോടതി ആവശ്യപ്പെടുമ്പോള്‍ ബെംഗളൂരുവിലെ കോടതിയില്‍ എത്തണമെന്നും ജസ്റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, എം.എം സുന്ദരേഷ് എന്നിവര്‍ അടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ചു; മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാം; തെരുവുകളിൽനിന്ന് നീക്കണമെന്ന് സുപ്രീം കോടതി
[masterslider id="10"]

Related posts