വിവാഹം രണ്ട് മാസം മുൻപ്, വധു നാലു മാസം ഗർഭിണി; ഭാര്യയെ ഭർത്താവ് കഴുത്തറത്ത് കൊന്നു 

ചെന്നൈ: അവിഹിതഗര്‍ഭത്തിന്റെ പേരിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ബ്ലേഡ് കൊണ്ട് കഴുത്തറത്തു ഭാര്യയെ യുവാവ് കൊലപ്പെടുത്തി.

കടലൂര്‍ ജില്ലയിലെ ചിദംബരത്തിന് സമീപം കീഴ്‌അറുവംപേട്ട് സ്വദേശി ചിലമ്പ രശനാണ്(29) ഭാര്യ റോജയെ (25) കൊലപ്പെടുത്തിയത്.

രണ്ട് മാസം മുമ്പായിരുന്നു ഇരുവരെയും വിവാഹം നടന്നത്. എന്നാല്‍ റോജ നാല് മാസം ഗര്‍ഭിണിയായിരുന്നു.

  പ്രളയച്ചുഴിയിൽ അസം; ഒടുവിൽ ബെംഗളൂരുവിൽ നിന്ന് ആ ആശ്വാസ വാർത്തയെത്തി!

ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വഴക്കുപതിവായിരുന്നു. കഴിഞ്ഞ ദിവസം വഴക്കിനിടെയായിരുന്നു കൊലപാതകം നടന്നത്.

ഡ്രൈവറായി ജോലി ചെയ്യുന്ന ചിലമ്പരശന്റെയും സീര്‍ക്കാഴി സ്വദേശിനി റോജയുടെയും വിവാഹം മേയ് നാലിനാണ് നടന്നത്.

വിവാഹത്തിന് മുമ്പു മറ്റൊരാളുമായുണ്ടായിരുന്ന ബന്ധത്തിലാണ് റോജ ഗര്‍ഭം ധരിച്ചത്.

വിവാഹത്തിനുശേഷവും റോജ ഈ ബന്ധം തുടര്‍ന്നുവെന്നും അതിനാലാണ് കൊലപാതകം നടത്തിയതെന്നും സംഭവത്തിന് ശേഷം അറസ്റ്റിലായ ചിലമ്പരശൻ പോലീസിന് മൊഴി നല്‍കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത ചൂടിന് ആശ്വാസമായി ബെംഗളൂരുവിൽ മഴ; താപനില താഴേക്ക്; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാഷ്ട്രീയം അടിമുടി അഴിമതി: വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധാരമയ്യ
[masterslider id="10"]

Related posts