കർണാടക സർക്കാരിന്റെ ലോക പരിസ്ഥിതി ദിന പുരസ്‌കാരം മലയാളിയ്ക്ക് 

ബെംഗളൂരു :കർണാടക സർക്കാരിന്റെ ലോക പരിസ്ഥിതി ദിന പുരസ്ക്കാരം മഹാരാജാസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായ ഡോ. സുഭാഷ് ചന്ദ്രന്. 1967-69 കാലഘട്ടത്തിലെ എം.എസ്‌സി. ബോട്ടണി വിദ്യാർത്ഥി ആയിരുന്നു സുഭാഷ് ചന്ദ്രൻ.

സെെലന്റ് വാലി സംരക്ഷണരം​ഗത്തും മാധവ് ​ഗാഡ്കിൽ കമ്മിറ്റികളിലും സജീവമായി പ്രവർത്തിച്ചിരുന്നു അദ്ദേഹം.പാലക്കാട്  സ്വദേശിയാണ്. ഫോറസ്റ്റ് ഇക്കോളജിയിൽ പിഎച്ച്ഡി നേടിയിട്ടുണ്ട്. കർണാടകയിലെ ഏറ്റവും മികച്ച സയൻസ് ടീച്ചർ പുരസ്കാരം 2003-ൽ ലഭിച്ചു. രാജ്യോൽസവ് പുരസ്കാരം ലഭിക്കുന്നത് 2013-ലാണ്.

  ദേശീയപാത 66-ൽ ഇനി 13 ടോൾ ബൂത്തുകൾ; എട്ടെണ്ണം പുതുതായി വരും

കർണാടകയിലെ കുമ്മ്ട്ട ഡോക്ടർ എ.വി ബലി​ഗ കോളേജിൽ 1969 മുതൽ 2004 വരെ അധ്യാപകനായി സേവനം അനുഷ്ടിച്ചു. മുന്നൂറിൽ അധികം പ്രബന്ധങ്ങൾ പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട് സുഭാഷ് ചന്ദ്രന്റേതായിട്ടുണ്ട്. കർണാടക സർക്കാരിന്റെ ഇക്കോളജി ഉപദേശകരിൽ ഒരാൾ കൂടിയാണ് ഡോ.സുഭാഷ് ചന്ദ്രൻ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാഹനാപകടം; കണ്ണൂര്‍ സ്വദേശിനി മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഈജിപുര ഫ്ലൈഓവർ നിർമാണം വീണ്ടും വൈകുന്നു; ഒടുവിൽ '40 അലിബാബമാരെ' തിരഞ്ഞ് അധികൃതർ!
[masterslider id="10"]

Related posts