ബിഗ് ബോസിന് അകത്തും പുറത്തും ചർച്ചാ വിഷയം അനിയൻ മിഥുന്റെ കഥയാണ്. കഴിഞ്ഞ ദിവസം ജീവിത കഥ പറയുന്നതിനിടെ തന്റെ പട്ടാളക്കാരിയായ കാമുകിയെക്കുറിച്ച് അനിയൻ മിഥുൻ പറഞ്ഞിരുന്നു.
പാരാ കമാൻഡോയായ കാമുകി എൻകൗണ്ടറിൽ കൊല്ലപ്പെട്ടുവെന്നാണ് അനിയൻ മിഥുൻ എപ്പിസോഡിൽ പറഞ്ഞത്. എന്നാൽ അനിയൻ മിഥുൻ പറഞ്ഞ കഥ നുണയാണെന്നാണ് സൈനികരടക്കം ആരോപിക്കുന്നത്.
നിരവധി പേർ ഇതിനെ വിമർശിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. ഒപ്പം സൈനികരും അനിയന്റെ കഥയെ നിഷേധിക്കുന്നുണ്ട്. ഇന്ത്യയിൽ ഒരു ലേഡി ഓഫീസർ ഇതുവരെ കൊല്ലപ്പെട്ടിട്ടില്ല, പാരാ കമാൻഡോയിൽ സ്ത്രീകളേ ഇല്ല എന്നാണ് മേജർ രവി വ്യക്തമാക്കുന്നത്.
വരും ദിവസങ്ങളിൽ അനിയൻ മിഥുൻ നേരിടേണ്ടി വരുന്ന നടപടികളെക്കുറിച്ചും വ്യക്തമാക്കുകയാണ് മേജർ രവി .
ആർമി ഇയാൾക്ക് നോട്ടീസ് അയക്കും. പിന്നീട് ആർമി കേന്ദ്രത്തിന് പരാതി നൽകും. പിന്നെ എൻഐഎ ഏറ്റെടുക്കും. എൻഐഎ ഇയാളെ ചോദ്യം ചെയ്യും. ആ പയ്യൻ ഇതൊന്നും താങ്ങാൻ പറ്റില്ല. ഇവിടെ നിങ്ങൾ കാണുന്നതല്ല ദേശീയ സുരക്ഷയുടെ കാര്യത്തിൽ. ചോദ്യം ചെയ്യലിൽ മാപ്പ് പറഞ്ഞാൽ രക്ഷപ്പെട്ട് പോയേക്കാം. എങ്കിലും ചോദ്യം ചെയ്യൽ നമ്മൾ പ്രതീക്ഷിക്കുന്ന ഒരു തരത്തിൽ ആവില്ല. അവനു അത് താങ്ങാൻ പറ്റില്ലെന്ന് മേജർ രവി പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.