പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം ; പരിഹസിച്ച് പ്രകാശ് രാജ് 

ചെന്നൈ: പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനത്തില്‍ പരിഹാസവുമായി നടന്‍ പ്രകാശ് രാജ്. ‘വിശ്വഗുരുവിന്‍റെ ഗൃഹപ്രവേശന ചടങ്ങിന് അഭിനന്ദനങ്ങള്‍’ എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

അതേസമയം, രജനീകാന്ത്,ഷാരൂഖ് ഖാന്‍, അക്ഷയ് കുമാര്‍ തുടങ്ങിയ താരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച്‌ രംഗത്തെത്തി. തമിഴ് ശക്തിയുടെ പരമ്പരാഗത ചിഹ്നമായ ചെങ്കോല്‍ ഇന്ത്യയുടെ പുതിയ പാര്‍ലമെന്‍റ് മന്ദിരത്തില്‍ തിളങ്ങുമെന്ന് രജനീകാന്ത് ട്വീറ്റ് ചെയ്തു. തമിഴന്‍റെ അഭിമാനം ഉയര്‍ത്തിപ്പിടിച്ചതിനു പ്രധാനമന്ത്രിയോട് നന്ദിയുണ്ടെന്നും അദ്ദേഹം കുറിച്ചു. പുതിയ പാര്‍ലമെന്റ് മന്ദിരം. ഞങ്ങളുടെ പ്രതീക്ഷയുടെ പുതിയ ഭവനമാണ്. ഈ പുതിയ വീട് വളരെ വലുതായിരിക്കട്ടെ, അതില്‍ എല്ലാ ഗ്രാമങ്ങളിലും നഗരങ്ങളിലും രാജ്യത്തിന്റെ എല്ലാ കോണുകളിലും ഉള്ള എല്ലാവര്‍ക്കും ഇടമുണ്ട്. പുതിയ വീട് എല്ലാ ജാതിയിലും മതത്തിലും പെട്ട ആളുകളെയും ആശ്ലേഷിക്കട്ടെ. ജനാധിപത്യത്തിന്റെ ആത്മാവ് അതിന്റെ പുതിയ ഭവനത്തില്‍ ദൃഢമായി നിലകൊള്ളട്ടെ ഷാരൂഖ് ട്വീറ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!
  മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ: 100 കിലോമീറ്റർ പാത ഗതാഗതത്തിന് തുറന്നു; ടോൾ നിരക്ക് അടക്കമുളള വിവരങ്ങൾ അറിയാം
[masterslider id="10"]

Related posts