മിനിബസ് മറിഞ്ഞ് പത്ത് വിനോദസഞ്ചാരികൾക്ക് പരിക്ക്

ബെംഗളൂരു: നഞ്ചൻകോട്-ചാമരാജനഗർ ബൈപാസ് റോഡിൽ വ്യാഴാഴ്ച രാവിലെ എതിരെ വന്ന മോട്ടോർബൈക്കിൽ ഇടിക്കാതിരിക്കാൻ ഡ്രൈവർ ശ്രമിച്ചപ്പോൾ മിനിബസ് റോഡ് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞതിനെത്തുടർന്ന് പത്ത് വിനോദസഞ്ചാരികൾക്ക് പരിക്കേറ്റു.

വിജയനഗര ജില്ലയിലെ ഹൊസപേട്ടയിൽ നിന്നുള്ള ഇരുപത്തിയൊന്ന് പേർ മൈസൂരുവിലേക്കും പരിസരങ്ങളിലേക്കും മിനിബസിൽ യാത്ര ചെയ്യുകയായിരുന്നു. നഞ്ചൻഗുഡിലെ ശ്രീകണ്ഠേശ്വര ക്ഷേത്ര ദർശനം കഴിഞ്ഞ് മൈസൂരുവിലേക്ക് പോകുമ്പോഴാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.

  വാല്‍പ്പാറ അപകടത്തിൽ മരിച്ചവരുടെ മൃതദേഹം കേരളത്തിലെത്തിച്ചു

പത്ത് പേർക്കും കൈകൾക്കും കാലുകൾക്കും നിസാര പരിക്കേറ്റിട്ടുണ്ട്. ഇവർ നഞ്ചൻകോട് സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. നഞ്ചൻകോട് ട്രാഫിക് പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹവാഗ്ദാനം നൽകി യുവതിയെ വഞ്ചിച്ച കേസ്: ബിജെപി നേതാവിന്റെ മകൻ യുവതിയെ വിവാഹം കഴിക്കുന്നതാണ് നല്ലതെന്ന് ഹൈക്കോടതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us