കോളേജ് ഫെസ്റ്റിനിടെ വിദ്യാർത്ഥി കുത്തേറ്റ് കൊല്ലപ്പെട്ടു

ബെംഗളൂരു: കോളജ് ഫെസ്റ്റിനിടെ വിദ്യാര്‍ഥി ഗ്രൂപ്പുകള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ വിദ്യാര്‍ഥി കുത്തേറ്റ് കൊല്ലപ്പെട്ടു.

വെള്ളിയാഴ്‌ച രാത്രി നഗരത്തിലെ രേവ കോളജിലാണ് സംഭവമുണ്ടായത്. കോളജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥിയും ഗുജറാത്ത് സ്വദേശിയുമായ ഭാസ്‌കര്‍ ജെറ്റിയാണ് (22) കൊല്ലപ്പെട്ടത്. പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല.

രാത്രി വൈകി നടന്ന പരിപാടികള്‍ക്കിടെ ശരീരത്തില്‍ തട്ടി എന്ന കാരണത്താല്‍ രണ്ട് ഗ്യാങ്ങുകള്‍ തമ്മില്‍ തുടങ്ങിയ വാക്കേറ്റം അക്രമത്തിലേക്ക് വഴിമാറുകയായിരുന്നു. ഇതിനിടെ എതിര്‍ ഗ്യാങില്‍ പെട്ട പ്രതികള്‍ ഭാസ്‌കറിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. ഇയാളുടെ കയ്യിലും നെഞ്ചിലുമാണ് കുത്തേറ്റത്.

  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം

ഗുരുതരമായി പരിക്കേറ്റ ഭാസ്‌കറിനെ ഉടന്‍ തന്നെ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം സംഭവത്തിന് ശേഷം പ്രതികള്‍ ഒളിവില്‍ പോയതായും ഇവര്‍ക്കായുള്ള തെരച്ചില്‍ നടത്തുന്നതായും നോര്‍ത്ത് ഈസ്റ്റ് ഡിവിഷന്‍ ഡിസിപി ലക്ഷ്‌മി പ്രസാദ് അറിയിച്ചു.

  ബെംഗളൂരുവിൽ രാഷ്ട്രീയ സൗഹൃദ കൂടിക്കാഴ്ച; കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ച് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ

പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ ഉടന്‍ പിടികൂടുമെന്നും സിസിടിവി കേന്ദ്രീകരിച്ച്‌ അന്വേഷണം നടക്കുന്നതായും ഡിസിപി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി യുവതി
[masterslider id="10"]

Related posts