നമ്മ മെട്രോ സർവീസ് വീണ്ടും തടസ്സപ്പെട്ടു

ബെംഗളൂരു: മെട്രോയുടെ നാഗസാന്ദ്ര-സില്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഗ്രീന്‍ ലൈനില്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കുന്നതിലെ കാലതാമസം കാരണം ഞായറാഴ്ച രാവിലെ മെട്രോ സര്‍വീസ് 25 മിനിറ്റ് നേരം തടസ്സപ്പെട്ടു.

ആര്‍.വി. റോഡിനും ബനശങ്കരിക്കുമിടയിലായിരുന്നു ബി.എം.ആര്‍.സി.എല്‍. അറ്റകുറ്റപ്പണി നടത്തിയത്. രാവിലെ സില്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് പുറപ്പെട്ട ആദ്യമെട്രോ യെലച്ചനഹള്ളിയില്‍ പിടിച്ചിടേണ്ടി വന്നു.

  ലാല്ബാഗ് മാമ്പഴ-ചക്ക മേള സന്ദർശിച്ച് എച്ച്.ഡി. ദേവഗൗഡ; ചക്കയ്ക്കും പുളിക്കും ദേശീയ ബോർഡ് രൂപീകരിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടും

നാഗസാന്ദ്രയില്‍നിന്നു വന്ന തീവണ്ടി നാഷണല്‍ കോളേജ് സ്റ്റേഷനിലെത്തി തിരിച്ചുപോയി. അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയശേഷം സര്‍വീസ് പുനരാരംഭിച്ചതായി ബി.എം.ആര്‍.സി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "മക്കൾക്ക് നാട്ടിലേക്ക് മടങ്ങാൻ മടി"; അഞ്ച് മാസത്തെ ബെംഗളൂരു ജീവിതത്തിന്റെ അനുഭവം പങ്കുവെച്ച് അമേരിക്കൻ കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts