രണ്ടാം ഘട്ട പിരിച്ചുവിടല്‍ തുടര്‍ന്ന് ടെക് ഭീമന്‍ മെറ്റ. ഇന്‍സ്റ്റാഗ്രാമിലും വാട്ട്സ്ആപ്പിലും ഫേസ്ബുക്കിലും ജോലി ചെയ്യുന്ന നിരവധി ജീവനക്കാരെ മെറ്റ പുറത്താക്കിയതായാണ് റിപ്പോര്‍ട്ട്. ബിസിനസ് കാര്യക്ഷമമാക്കുന്നതിനും ചെലവ് ചുരുക്കുന്നതിനുമായി പിരിച്ചുവിടലുകള്‍ നടത്തുമെന്ന് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് നേരത്തെ വ്യക്തമാക്കിയിരുന്നു.
രണ്ടാം ഘട്ട കൂട്ട പിരിച്ചുവിടലുകള്‍ പ്രഖ്യാപിക്കുന്ന ആദ്യത്തെ ബിഗ് ടെക് കമ്പനിയായി മാറിയിരിക്കുകയാണ് മെറ്റ. നവംബറില്‍ മെറ്റ തൊഴിലാളികളുടെ 13 ശതമാനം അല്ലെങ്കില്‍ ഏകദേശം 11,000 ജോലികള്‍ വെട്ടികുറച്ചിരുന്നു. കൂടാതെ ആദ്യ പാദത്തില്‍ നിയമനം മരവിപ്പിക്കുകയും ചെയ്തു. രണ്ടാം ഘട്ട പിരിച്ചുവിടലില്‍ 10,000 ജീവനക്കാരെ ബാധിക്കുമെന്നാണ് സൂചന. മെറ്റയുടെ ഓഹരികള്‍ ഈ വര്‍ഷം ഏകദേശം 80% ഉയര്‍ന്നു,മിഡില്‍ മാനേജര്‍മാരെ ഒഴിവാക്കുമെന്ന് മെറ്റ നേരത്തെ വ്യക്തമാക്കിയിരുന്നു. മേല്‍നോട്ടത്തിന് ഇനി പ്രത്യേകം ആളുകളെ ആവശ്യമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്.
പരസ്യ വരുമാനത്തില്‍ ഇടിവ് നേരിട്ട കമ്പനി 2022-ല്‍ വാര്‍ഷിക വില്‍പ്പനയില്‍ ഇടിവ് നേരിട്ടു. സക്കര്‍ബര്‍ഗ് കമ്പനിയുടെ ശ്രദ്ധയും നിക്ഷേപവും വെര്‍ച്വല്‍ റിയാലിറ്റി സാങ്കേതികവിദ്യയിലേക്കും മെറ്റാവേര്‍സിലേക്കും മാറ്റി, അത് അടുത്ത പ്രധാന കമ്പ്യൂട്ടിംഗ് പ്ലാറ്റ്ഫോമാകുമെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. ഈ മാറ്റങ്ങളുടെ ഫലമായി, മെറ്റാ അതിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുകയും തൊഴിലാളികളെ കുറയ്ക്കുകയും ചെയ്യുന്നു. കഴിഞ്ഞ നവംബറില്‍ തന്നെ കമ്പനി ജോലികള്‍ വെട്ടി കുറയ്ക്കാന്‍ തുടങ്ങി, 87,000-ത്തിലധികം ജീവനക്കാരുണ്ടായിരുന്നു അന്ന്. എത്ര തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കുമെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, മാറുന്ന വിപണി സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കൂടുതല്‍ കാര്യക്ഷമവും ചടുലവുമാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് വ്യക്തമാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.