പുഞ്ചില്‍ സൈനിക വാഹനത്തിന് നേരെയുണ്ടായത് ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് സൈന്യം

ജമ്മു കശ്മീരിലെ പുഞ്ചില്‍ സൈനിക വാഹനത്തിന് നേരെയുണ്ടായത് ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് സൈന്യം.. അപകടത്തില്‍ 5 ജവാന്‍മാര്‍ മരിച്ചു. ഭീകരവിരുദ്ധ ഓപ്പറേഷന്‍ വിഭാഗത്തിലെ സൈനികര്‍ക്കാണഅ വീരമൃത്യു. ഭീകരര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് ജില്ലയിലെ ഭിംബര്‍ ഗലിയില്‍ നിന്ന് സാന്‍ജിയോട്ടിലേക്ക് പോവുകയായിരുന്ന വാഹനത്തിന് നേരെ ഭീകരാക്രമണം ഉണ്ടായത്.

പൂഞ്ചില്‍നിന്ന് 90 കിലോമീറ്റര്‍ അകലെ ദേശീയപാതയിലാണ് അപകടം നടന്നത്. അപകടത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ സൈനികന്‍ ചികിത്സയിലാണ്. ഭീകരവിരുദ്ധ ഓപ്പറേഷന്‍ വിഭാഗത്തിലെ സൈനികരാണ് വാഹനത്തിലുണ്ടായിരുന്ന എല്ലാവരും. സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയും പിന്നീട് ഗ്രനേഡാക്രമണം നടത്തുകയുമായിരുന്നു.

  ബെംഗളൂരുവിൽ ഇടിമിന്നലോടുകൂടിയ കൊടുങ്കാറ്റിന്റെ നിരക്കിൽ വൻ വർദ്ധനവ്; ആശങ്കയുണർത്തി പുതിയ പഠനറിപ്പോർട്ട്

ഗ്രനേഡ് ഉപയോഗിച്ചുളള ആക്രമണത്തിലാണ് വാഹനത്തിന് തീപിടിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കഴിഞ്ഞയാഴ്ച കശ്മീരിലെ സുരക്ഷാ സ്ഥിതിഗതികള്‍ അവലോകനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഭീകരാക്രമണം എന്നതും ശ്രദ്ധേയമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എബോള ജാഗ്രത: ഇന്ത്യയിലേക്ക് വരുന്നവർക്ക് ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ നിർബന്ധമാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാജധാനി എക്സ്പ്രസിന് തീപിടിച്ചു; രണ്ട് കോച്ചുകൾ വേർപെടുത്തി; റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു
[masterslider id="10"]

Related posts