പ്രണയത്തില്‍ നിന്ന് പിന്മാറാന്‍ യുവാവിനെ നഗ്നനാക്കി കെട്ടിയിട്ട് മർദ്ദിച്ച കേസിൽ കാമുകി അറസ്റ്റില്‍

crime

കൊച്ചി: യുവാവിനെ നഗ്നനാക്കി കെട്ടിയിട്ട് മർദ്ദിച്ച കേസിൽ മുഖ്യപ്രതി ലക്ഷ്മി പ്രിയ പിടിയിൽ. തിരുവനന്തപുരം നഗരത്തിൽ ഒളിവിൽ കഴിയുന്നതിനിടെയിലാണ് പ്രതി പിടിയിലായത്. മറ്റ് പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർചിതമാക്കി

മൊബൈൽ ഫോൺ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് ലക്ഷ്മി പ്രിയ തിരുവനന്തപുരം നഗരത്തിൽ ഒളിവിൽ കഴിയുകയാണെന്ന വിവരം പോലീസിന് ലഭിക്കുന്നത്. തുടർന്ന് നടന്ന തിരച്ചിലിൽ പ്രതി പിടിയിലായി. ഇന്ന് തന്നെ അയിരൂർ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി തുടർ നടപടികളിലേക്ക് കടക്കും. കഴിഞ്ഞ ദിവസം കേസിലെ മറ്റൊരു പ്രതിയായ എറണാകുളം സ്വദേശി അമലിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് പുറമെ അഞ്ചോളം പ്രതികൾ ഒളിവിലാണ് . ഈ അഞ്ചുപേരിൽ ഒരാള് ലക്ഷ്മി പ്രിയയുടെ നിലവിലെ കാമുകനാണ്. ഇവർക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്.

  സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെ വിവിധ ജില്ലകളിൽ മുന്നറിയിപ്പ്, തീരദേശത്ത് യെല്ലോ അലേർട്ട്

ലക്ഷ്മി പ്രിയ മറ്റൊരാളുമായി പ്രണയത്തിലായതിനെ തുടർന്ന് അയിരൂർ സ്വദേശിയോട് പ്രണയ ബന്ധത്തിൽ നിന്നും പിന്മാറാൻ പറയുകയായിരുന്നു. എന്നൽ മുൻ കാമുകൻ ഇതിന് തയ്യാറാവാതെ വന്നതോടെ കഴിഞ്ഞ ബുധനാഴ്ച യുവാവിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി കാറിലിട്ട് മർദ്ദിക്കുകയായിരുന്നു. തുടർന്ന് എറണാകുളത്ത് എത്തിക്കുകയും നഗ്നനായി കെട്ടിയിട്ട് മർദിക്കുകയും കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നിട് വൈറ്റില ഹബിൽ ഇയാളെ ഉപേക്ഷിച്ച് പ്രതികൾ ഒളിവിൽ പോയി. വിവരം അറിഞ്ഞ യുവാവിൻ്റെ ബന്ധുക്കൾ ഇദ്ദേഹത്തെ കളമശ്ശേരി മെഡിക്കൽ കോളജിൽ എത്തിക്കുകയയായിരുന്നു.അയിരൂർ പോലീസിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "എനിക്കെതിരെയും പാർട്ടിക്കെതിരെയും പ്രവർത്തിക്കാൻ ഞാൻ ആവശ്യപ്പെട്ടിരുന്നോ?": സമീർ അഹമ്മദിന്റെ അനുയായിയോട് പൊട്ടിത്തെറിച്ച് സിദ്ധരാമയ്യ; വീഡിയോ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പോസ്റ്റ് ഓഫീസിലെത്തിയ ലഘുഭക്ഷണപ്പെട്ടിയിൽ മൂന്ന് കോടി രൂപയുടെ ഹൈഡ്രോ കഞ്ചാവ് കണ്ടെത്തി!
[masterslider id="10"]

Related posts