സംസ്ഥാനത്ത് അമൂല്‍ പാലുല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള ക്രേന്ദസര്‍ക്കാര്‍ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം

സംസ്ഥാനത്തെ പ്രാദേശിക ബ്രാന്‍ഡായ നന്ദിനിയെയും ഗുജറാത്ത് കമ്പനിയായ അമൂലിനെയും തമ്മില്‍ ലയിപ്പിക്കുമെന്ന കേന്ദ്ര മന്ത്രി അമിത് ഷായുടെ തീരുമാനത്തിനെതിരെയാണ് കര്‍ണാടകില്‍ പ്രതിഷേധം ശക്തമാകുന്നത്.

സേവ് നന്ദിനി, ഗോ ബാക്ക് അമൂല്‍ തുടങ്ങിയ ക്യാമ്പയിന്‍ സമൂഹമാധ്യമങ്ങളിലടക്കം വൈറലാകുകയാണ്. പ്രതിപക്ഷ പാര്‍ട്ടിക്കാരുമാണ് അമൂല്‍ വിരുദ്ധ പ്രതിഷോധങ്ങല്‍ക്ക് നേത്യത്വം നല്‍കുന്നത്.

ബുധനാഴ്ചയാണ് ഗുജറാത്ത് ആസ്ഥാനമായുള്ള ഡയറി ബ്രാന്‍ഡായ അമുല്‍ കര്‍ണാടകയിലും ലഭ്യമാകുമെന്ന് ട്വിറ്ററിലൂടെ അറിയിച്ചത്. കര്‍ണാടക വിപണിയിലേക്കുള്ള അമൂലിന്റെ കടന്നുവരുവ് ക്ഷീരകര്‍ഷകരെയും പ്രതിപക്ഷ നേതാക്കളെയും ആശങ്കയിലാക്കിയിട്ടുണ്ട്.

  ബെംഗളൂരുവിൽ ഈ ദിവസം മാംസവിൽപ്പനയ്ക്കും കശാപ്പിനും നിരോധനം

നന്ദിനിയെ ഇല്ലാതാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്നാണ് ക്ഷീരകര്‍ഷകരും കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ അധികൃതരും ആരോപണം. നന്ദിനിയുടെ ബ്രാന്‍ഡ് മൂല്യം പ്രോത്സാഹിപ്പിക്കുന്നതിനും വില്‍പ്പന വര്‍ധിപ്പിക്കുന്നതിനും മില്‍ക്ക് ഫെഡറേഷന്‍ വേണ്ടത്ര ഇടപെടലുകള്‍ നടത്തുന്നില്ലെന്നും മില്‍ക്ക് ഫെഡറേഷന്‍ അധിക്യതര്‍ വ്യക്തമാക്കുന്നും.

അമൂലിന്റെ നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും രംഗത്തെത്തി. അമൂലിന് സംസ്ഥാനത്ത് പ്രവേശനം അനുവദിച്ച കര്‍ണാടക ബിജെപി സര്‍ക്കാരിനെ സിദ്ധരാമയ്യ രൂക്ഷമായി വിമര്‍ശിച്ചു. അമൂലിന്റെ കര്‍ണാടക പ്രവേശനം കന്നഡിഗരുടെ സമ്പത്ത് കൊള്ളയടിക്കാനുള്ള ശ്രമമാണെന്നും സിദ്ധരാമയ്യ ആരോപിച്ചു. ഗുജറാത്ത് ആസ്ഥാനമായുള്ള അമൂല്‍ നേരത്തെയും കര്‍ണാടക വിപണിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചിരുന്നു. അന്ന് ഞങ്ങള്‍ അത് അനുവദിച്ചില്ല, എന്നാല്‍ ഇപ്പോള്‍ ബിജെപി സര്‍ക്കാര്‍ അവരെ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണെന്നും സിദ്ധരാമയ്യ പറഞ്ഞു

  തിരിച്ചുവരവിന് തിരിച്ചടി: വിനേഷ് ഫോഗട്ടിന് വിലക്കേർപ്പെടുത്തി ഗുസ്തി ഫെഡറേഷൻ

അടുത്തിടെ തൈര് പാക്കറ്റുകളില്‍ പ്രാദേശിക വാക്കായ മൊസരിക്ക് പകരം ദഹി എന്ന ഹിന്ദി വാക്ക് ഉപയോഗിക്കണമെന്ന് കേന്ദ്ര ഭക്ഷ്യ വകുപ്പ് ഉത്തരവിറക്കിയിരുന്നു എന്നാല്‍ പ്രതിഷേധം ശക്തമായതോടെ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാറിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി
[masterslider id="10"]

Related posts