വിഷു, ഈസ്റ്റർ പ്രത്യേക ട്രെയിൻ ഉടൻ പ്രഖ്യാപിക്കണം; കര്‍ണാടക കേരള ട്രാവലേഴ്‌സ് ഫോറം

ബെംഗളൂരു: വിഷു, ഈസ്റ്റര്‍ അവധിക്ക് നാട്ടിലെത്താന്‍ ഇത്തവണയും ബെംഗളൂരു മലയാളികള്‍ പ്രയാസപ്പെടുമോ എന്ന ആശങ്ക നിലനിൽക്കുന്നു. കേരളത്തിലേക്കുള്ള പ്രത്യേക ട്രെയിന്‍റെ പ്രഖ്യാപനം ഉണ്ടായില്ലെങ്കില്‍ ഇത്തവണയും യാത്ര ദുരിതമാകും.

ഏപ്രില്‍ 5,6,7 തീയതികളിലാണ് കൂടുതല്‍ പേര്‍ നാട്ടിലേക്ക് മടങ്ങുക. ഈ ദിവസങ്ങളില്‍ കേരളത്തിലേക്കുള്ള ട്രെയിനുകളിലെ ടിക്കറ്റുകള്‍ നേരത്തേ തന്നെ തീര്‍ന്നിട്ടുണ്ട്. മുന്‍കൂട്ടി സ്പെഷല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചാല്‍ മാത്രമെ സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ നാട്ടിലെത്താനാകൂ. സാധാരണയായി അവസാനനിമിഷമാണ് ഇത്തരം സ്പെഷല്‍ ട്രെയിനുകള്‍ റെയില്‍വേ പ്രഖ്യാപിക്കുക. അതോടെ, പകല്‍ സമയങ്ങളിലെ സ്പെഷല്‍ ട്രെയിനുകള്‍ കാലിയായി ഓടുകയാണ് പതിവ്. ഈസ്റ്റര്‍-വിഷു, വേനലവധി എന്നിവയോടനുബന്ധിച്ച്‌ കേരളത്തിലേക്കുള്ള പ്രത്യേക ട്രെയിനുകളുടെ പ്രഖ്യാപനം വൈകരുതെന്ന് ആവശ്യപ്പെട്ട് കര്‍ണാടക കേരള ട്രാവലേഴ്‌സ് ഫോറം (കെ.കെ.ടി.എഫ്.) ഭാരവാഹികള്‍ ബംഗളൂരു ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ (ഡി.ആര്‍.എം.) ശ്യാം സിങ്ങിന് നിവേദനം നല്‍കി. പ്രത്യേക ട്രെയിനുകള്‍ അവസാന നിമിഷം പ്രഖ്യാപിക്കാതെ നേരത്തേ പ്രഖ്യാപിക്കണമെന്നാണ് പ്രധാന ആവശ്യം. കഴിഞ്ഞ ക്രിസ്മസ് അവധിക്കുള്ള പ്രത്യേക ട്രെയിന്‍, യാത്രയുടെ തൊട്ടു തലേദിവസമാണ് പ്രഖ്യാപിച്ചത്. ഇത്തരത്തില്‍ സര്‍വിസ് നടത്തിയാല്‍ യാത്രക്കാര്‍ക്ക് പ്രയോജനം ലഭിക്കില്ലെന്നും ഭാരവാഹികള്‍ ഡി.ആര്‍.എമ്മിനെ അറിയിച്ചു.

  ആവേശം വാനോളം; ഫിഫ ലോകകപ്പ് ലഹരിയിൽ ബെംഗളൂരുവിലെ ‘മിനി ബ്രസീലും’ ഫുട്ബോൾ ഗ്രാമങ്ങളും
  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത

മലയാളി യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുന്ന മറ്റ് നിര്‍ദേശങ്ങളുമടങ്ങിയതാണ് നിവേദനം. മൈസൂരു- കൊച്ചുവേളി എക്സ്പ്രസ് ഉച്ചക്ക് രണ്ടിന് മൈസൂരുവില്‍നിന്ന് പുറപ്പെട്ട് ബംഗളൂരുവില്‍ വൈകീട്ട് 4.30ന് എത്തുന്ന വിധത്തില്‍ സര്‍വിസ് ക്രമീകരിക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിരോധനം കടലാസിലൊതുങ്ങിയോ? ബെംഗളൂരുവിൽ 'കൊലയാളി രാസവസ്തു' വിൽക്കുന്നത് യാതൊരു നിയന്ത്രണവുമില്ലാതെ!
[masterslider id="10"]

Related posts