95ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും; ആര്‍ആര്‍ആര്‍ലെ ‘നാട്ടു നാട്ടു’ ഗാനം ഓസ്‌കാര്‍ വേദിയില്‍

95ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. ഇന്ത്യയില്‍ നിന്ന് മൂന്ന് നോമിനേഷനുകളാണ് ഇത്തവണ ഓസ്‌കറിന് ഇടംപിടിച്ചിട്ടുള്ളത്. മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ ഓള്‍ ദാറ്റ് ബ്രീത്തും മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ ദ എലിഫന്റ് വിസ്പറേഴ്സ് എന്നിവയുമാണ് അനവസാനപട്ടികയില്‍ ഇടംനേടിയിട്ടുള്ളത്.

കൂടാതെ എസ്എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന് മികച്ച ഒറിജിനല്‍ ഗാനവിഭാഗത്തിലും നോമിനേഷന്‍ ലഭിച്ചു. അതേസമയം ആര്‍ആര്‍ആര്‍ലെ ‘നാട്ടു നാട്ടു’ ഗാനം ഓസ്‌കാര്‍ വേദിയില്‍ തത്സമയം അവതരിപ്പിക്കും.

  വോട്ട് 3 ശതമാനത്തിൽ നിന്ന് 12-ലേക്ക്; കുണ്ടറ പിടിച്ചില്ലെങ്കിലും കളം പിടിച്ചെന്ന് റോബിൻ, കുണ്ടറക്കാരോട് നന്ദി പറഞ്ഞ് റോബിൻ രാധാകൃഷ്ണൻ

അതെസമയം 95ാമത് ഓസ്കർ പുരസ്കാര വേദിയിൽ അവതാരകരില്‍ ഒരാളായി നടി ദീപിക പദുക്കോൺ. 16 പേരാണ് ഓസ്‍കറിന് അവതാരകരായിട്ടുണ്ടാകുക. ദീപിക പദുക്കോണിന് പുറമേ റിസ് അഹമ്മദ്, എമിലി ബ്ലണ്ട്, ഗ്ലെൻ ക്ലോസ്, ജെന്നിഫര്‍ കോനെല്ലി, അരിയാന ഡിബോസ്, സാമുവല്‍ എല്‍ ജാക്സണ്‍, ഡ്വെയ്‍ൻ ജോണ്‍സണ്‍, മൈക്കല്‍ ബി ജോര്‍ഡൻ, ട്രോയ് കോട്‍സൂര്‍, ജോനാഥൻ മേജേഴ്സ്, മെലിസ മക്കാര്‍ത്തി, ജാനെല്‍ മോനെ, സോ സാല്‍ഡാന, ക്വസ്‍റ്റേ്ലാവ്, ഡോണി യെൻ എന്നിവരാണ് മറ്റ് അവതാരകര്‍. 2016ല്‍ ഓസ്‍കാര്‍ പ്രഖ്യാപനത്തിന് അവതാരകയായി ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുമുണ്ടായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കബ്ബൺ പാർക്ക് മെട്രോ സ്റ്റേഷൻ താത്കാലികമായി അടച്ചു; വലഞ്ഞ് യാത്രക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ വനിതാ സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി; നഗരത്തെ ഞെട്ടിച്ച് വീണ്ടും ഒളിഞ്ഞുനോട്ടം
[masterslider id="10"]

Related posts

Click Here to Follow Us