ഇടുക്കി അണക്കെട്ടില്‍ ക്രമാതീതമായി താഴ്ന്ന് ജലനിരപ്പ്

ഇടുക്കി: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 22 അടിയുടെ കുറവാണുളളത്. ജലനിരപ്പ് കുറഞ്ഞതോടെ രണ്ടു മാസത്തേക്ക് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളം മാത്രമാണ് അണക്കെട്ടിലുള്ളത്. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് 2376.24 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്.

സംഭരണശേഷിയുടെ 71 ശതമാനം ജലം അണക്കെട്ടിലുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അണക്കെട്ടിലെ ജലനിരപ്പ് 49.50 ശതമാനത്തോളം മാത്രമാണ്. ജലനിരപ്പ് 2199 അടിയോടടുത്താല്‍ മൂലമറ്റത്ത് വൈദ്യുതി ഉല്‍പ്പാദനം നിര്‍ത്തേണ്ടിവരും. ഇത് കടുത്ത് വൈദ്യുത പ്രതിസന്ധിയ്ക്കും കാരണമാകും. 670 ലിറ്ററോളം വെള്ളമാണ് മൂലമറ്റത്ത് ഒരു യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപിക്കാന്‍ വേണ്ടത്. തുലാവര്‍ഷത്തില്‍ മഴ കുറഞ്ഞത് ജലനിരപ്പ് വേഗത്തില്‍ കുറയാന്‍ കാരണമായി. 446മില്ലിമിറ്റര്‍ മഴയുടെ കുറവാണ് ഇത്തവണയുണ്ടായത്.

  ഹോട്ടൽ ഭക്ഷണത്തിന് വില കൂടും; ബെംഗളൂരുവിൽ ദോശയ്ക്കും ഇഡ്ഡലിക്കും വില വർധന അഞ്ച് മുതൽ പത്ത് ശതമാനം വരെ

നിലവില്‍ അഞ്ച് ദശലക്ഷം യൂണിറ്റോളം വൈദ്യുതി മാത്രമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ചൂട് കൂടിയതിനാല്‍ ഉപഭോഗവും വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ വൈദ്യുതി ഉല്‍പ്പാദനം കൂട്ടിയാല്‍ ഒരു മാസത്തിനുള്ളില്‍ പൂര്‍ണമായും നിര്‍ത്തി വയ്‌ക്കേണ്ടി വരുമെന്നാണ് കെഎസ്ഇബിയുടെ ആശങ്ക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇൻസ്റ്റഗ്രാമിൽ രേണു സുധിയല്ല, ഇനി രേഷ്മ പി. തങ്കച്ചൻ; പെരുമാറ്റത്തിൽ ചർച്ചയാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നൈറ്റി ധരിച്ചതിനെച്ചൊല്ലി തർക്കം; ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി ഭർത്താവ്
[masterslider id="10"]

Related posts

Click Here to Follow Us