ഇടുക്കി അണക്കെട്ടില്‍ ക്രമാതീതമായി താഴ്ന്ന് ജലനിരപ്പ്

ഇടുക്കി: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 22 അടിയുടെ കുറവാണുളളത്. ജലനിരപ്പ് കുറഞ്ഞതോടെ രണ്ടു മാസത്തേക്ക് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളം മാത്രമാണ് അണക്കെട്ടിലുള്ളത്. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് 2376.24 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. സംഭരണശേഷിയുടെ 71 ശതമാനം ജലം അണക്കെട്ടിലുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അണക്കെട്ടിലെ ജലനിരപ്പ് 49.50 ശതമാനത്തോളം മാത്രമാണ്. ജലനിരപ്പ് 2199 അടിയോടടുത്താല്‍ മൂലമറ്റത്ത് വൈദ്യുതി ഉല്‍പ്പാദനം നിര്‍ത്തേണ്ടിവരും. ഇത് കടുത്ത് വൈദ്യുത പ്രതിസന്ധിയ്ക്കും കാരണമാകും. 670 ലിറ്ററോളം വെള്ളമാണ് മൂലമറ്റത്ത് ഒരു യൂണിറ്റ്…

Read More
Click Here to Follow Us