കോൺഗ്രസിന്റെ റിമോട്ട് കണ്ട്രോൾ ആരുടെ കയ്യിൽ ആണെന്ന് എല്ലാവർക്കും അറിയാം ; മോദി

ബെംഗളൂരു: ഗാന്ധി കുടുംബത്തെ വിമര്‍ശിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രസിഡന്റ് ആണെങ്കിലും ആരുടെ കയ്യിലാണ് റിമോട്ട് കണ്‍ട്രോള്‍ എന്ന് എല്ലാവര്‍ക്കുമറിയാം എന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.

കര്‍ണാടകയില്‍ നിന്നുള്ള നേതാവായ ഖര്‍ഗെയെ കോണ്‍ഗ്രസ് അപമാനിക്കുകയാണെന്നും നരേന്ദ്ര മോദി ആരോപിച്ചു. ഖര്‍ഗെയോട് എനിക്ക് ബഹുമാനമുണ്ട്. പ്ലീനറി സമ്മേളനത്തിനിടെ കൊടും വെയിലത്ത് ഖര്‍ഗെ നില്‍ക്കുന്നത് ഞാന്‍ കണ്ടു. കുറേ നേരത്തിന് ശേഷമാണ് ആരോ അദ്ദേഹത്തിന് കുട കൊണ്ടുവന്ന് കൊടുത്തതെന്നും മോദി പറഞ്ഞു.

  വാഹനങ്ങൾ ലേലം ചെയ്യും: ബെംഗളൂരുവിൽ കർശന നടപടി; വൻ ശുചീകരണ യജ്ഞവുമായി ജി.ബി.എ

എസ് നിജലിംഗപ്പയെയും വീരേന്ദ്രപാട്ടീലിനെയും ഗാന്ധി കുടുംബം അപമാനിച്ചത് നിങ്ങള്‍ക്കറിയില്ലേ എന്നായിരുന്നു പ്രധാനമന്ത്രിയുടെ ചോദ്യം. കര്‍ണാടകയിലെ നേതാക്കളെ എന്നും ഗാന്ധി കുടുംബം അപമാനിച്ചിട്ടേയുള്ളൂ എന്നും അദ്ദേഹം വിമര്‍ശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പീനിയ ഫ്ലൈഓവറിൽ ഗതാഗത നിരോധനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts