മംഗളൂരു പോലീസ് കമ്മീഷണർ ഇനി കുൽദീപ് കുമാർ 

ബെംഗളൂരു: സിറ്റി പോലീസ് കമീഷണര്‍ എന്‍ ശശികുമാറിനെ സ്ഥലം മാറ്റി സര്‍ക്കാര്‍ ഉത്തരവ്. റെയില്‍വെ പോലീസ് ഡിഐജിയായാണ് നിയമനം.

കുല്‍ദീപ് കുമാര്‍ ആര്‍ ജയിന്‍ ആണ് പുതിയ മംഗളൂരു സിറ്റി പോലീസ് കമീഷണര്‍. ബംഗളൂറു വെസ്റ്റ് ട്രാഫിക് ഡിവിഷന്‍ ഡെപ്യൂടി പോലീസ് കമീഷണറായി പ്രവര്‍ത്തിക്കുകയായിരുന്നു ഇദ്ദേഹം.

  ആഗോള വ്യോമയാന ചരിത്രത്തിലാദ്യം; ലോകം ഉറ്റുനോക്കുന്ന വൻമേളയ്ക്ക് ഇന്ത്യയിൽ വേദിയൊരുങ്ങുന്നു, നറുക്ക് വീണത് ബെംഗളൂരുവിന്!

ഈ മാസം 11ന് മംഗളൂരുവില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ റോഡ് ഷോ നടത്താന്‍ ബിജെപി ദക്ഷിണ കന്നഡ ജില്ലാ കമ്മിറ്റി തീരുമാനിച്ച്‌ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി അലോക് കുമാര്‍ തലേന്ന് വിളിച്ചു ചേര്‍ത്ത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മംഗളൂരുവില്‍ സുരക്ഷാ ഭീഷണിയുണ്ടെന്ന് കമീഷണര്‍ ശശികുമാര്‍ അറിയിച്ചതായും ഇതോടെ റോഡ് ഷോ ഉപേക്ഷിക്കേണ്ടിവന്നതായും റിപോര്‍ട്ടുകള്‍ വന്നിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൂന്നിലൊന്ന് ഇന്ത്യക്കാരെ ബാധിക്കുന്ന കരൾ രോഗത്തിന് വെയ്റ്റ് ലോസ് മരുന്നിന് അനുമതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts