അംബാരി ഉത്സവ് ബസ്: കേരളത്തിലേക്കുള്ള സർവീസുകൾ 21 മുതൽ

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് എറണാകുളം, തൃശ്ശൂർ, തിരുവനന്തപുരത്തേക്ക് എട്ട് എസ്.സി.മൾട്ടി ആക്സിൽ വോൾവോ സ്ലീപ്പർ ‘അംബാരി ഉത്സവ് ബസുകൾ സർവീസ് ആരംഭിക്കുന്നു.

സുഖകരമായ യാത്രക്കൊപ്പം സുരക്ഷയും ഉറപ്പാക്കുന്ന നവീന സാങ്കേതികവിദ്യകൾ ബസിലുണ്ടാവുമെന്ന് കർണാടക ആർ.ടി.സി. അറിയിച്ചു.പുതിയ സർവീസുകൾ 21-ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഉദ്ഘാടനം ചെയ്യും.

  മാട്രിമോണിയലിൽ 'ഡോക്ടർ' ചമഞ്ഞ് ബെംഗളൂരുവില്‍ നിന്നടക്കം പത്തിലധികം യുവതികളെ വഞ്ചിച്ചു; അമ്മയും മകനും ഒളിവിൽ

20 വോൾവോ ബസുകളാണ് കർണാടക വാങ്ങുന്നത്. ഒരു ബസിന് ഏകദേശം ഒന്നേമുക്കാൽ കോടി രൂപ വില വരും. യാത്രാ തീയതികളും നിരക്കും നിശ്ചയിച്ചിട്ടില്ല.നിലവിൽ 1500 രൂപ എറണാകുളത്തേക്കുള്ള നിരക്ക്. തൃശ്ശൂരിലേക്ക് 1410 രൂപയും തിരുവനന്തപുരത്തേക്ക് 1810- ഉം. അതുതന്നെ തുടരാനാണ് സാധ്യതയെന്നാണ് സൂചന.

കേരളത്തിൽ എറണാകുളത്തേക്ക് മാത്രമാണ് കർണാടക ആർ.ടി.സി.പരമാവധി ആക്സിൽ വോൾവോ എസ്.സി. സ്ലീപ്പർ ബസ് സർവിസ് നടത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്‌കൂളുകളിൽ ഇനി 'കളർ ഡേ'; ആഴ്ചയിലൊരു ദിവസം കളർ വസ്ത്രത്തിന് അനുമതി വരുന്നു?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആലിംഗനവും അനുഗ്രഹം തേടലും; സിദ്ധരാമയ്യയുടെ വസതിയിലെ അപൂർവ ദൃശ്യങ്ങൾ വൈറൽ
[masterslider id="10"]

Related posts