ആനയെ രക്ഷിച്ച ടൈഗർ റിസർവിലെ ജീവനക്കാരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ബെംഗളൂരു: ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലെ ജീവനക്കാരുടെ സമയോചിതമായ ഇടപെടലില്‍ വൈദ്യുതാഘാതമേറ്റ ആനയുടെ ജീവന്‍ രക്ഷിച്ചു.

ജീവനക്കാരുടെ ഈ പ്രവൃത്തി സോഷ്യല്‍മീഡിയയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രശംസ പിടിച്ചു പറ്റി.

ഇത് കണ്ടതില്‍ സന്തോഷമുണ്ട്. ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വിലെ ജീവനക്കാര്‍ക്ക് അഭിനന്ദനങ്ങള്‍. നമ്മുടെ ജനങ്ങള്‍ക്കിടയിലെ അത്തരം അനുകമ്പ അഭിനന്ദനാര്‍ഹമാണ്. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് ട്വിറ്ററില്‍ പങ്കുവച്ച രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോകളോട് പ്രതികരിച്ചുകൊണ്ട് പ്രധാനമന്ത്രി എഴുതി.

  കർണാടകയിൽ 19 പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു: ചടങ്ങിൽ നിന്ന് വിട്ടുനിന്ന് സിദ്ധരാമയ്യ

ജീവനക്കാര്‍ സമയോചിതമായി ഇടപെട്ടതിനെ തുടര്‍ന്നാണ് ആനയ്ക്ക് ജീവന്‍ തിരിച്ച്‌ കിട്ടിയത്. വൈദ്യുതാഘാതമേറ്റതോടെയാണ് ആന അബോധാവസ്ഥയിലാകുന്നത്. വീഡിയോയില്‍ ഒരു പിടിയാന അബോധാവസ്ഥയില്‍ കിടക്കുന്നത് കാണാം. ചുറ്റുമുള്ള ആളുകള്‍ ആനയെ പരിപാലിക്കുന്നതും കാണാം. ആന ബോധം തെളിഞ്ഞ ശേഷം നടന്നു പോകുന്നതായി മറ്റൊരു വീഡിയോയില്‍ കാണാം.

ആനയെ വനത്തിലുള്ളിലേക്ക് കയറ്റി വിട്ടുവെന്നും, വനംവകുപ്പ് ജീവനക്കാര്‍ നിരീക്ഷിച്ച്‌ വരികയാണെന്നും കേന്ദ്രമന്ത്രി ഭൂപേന്ദര്‍ യാദവ് പറഞ്ഞു. വനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ നാടിന് അഭിമാനമാണെന്നും ഭൂപേന്ദര്‍ യാദവ് പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാക്കൂർ ഫ്ലയിങ് സ്കൂൾ വീണ്ടും തുറക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരളത്തിലേക്ക് അന്നഭാഗ്യ പദ്ധതിയിലെ സൗജന്യ അരി കടത്ത്: ലോറി പൊലീസ് പിടിച്ചെടുത്തു
[masterslider id="10"]

Related posts