മന്ത്രിയുടെ കൊലവിളിക്ക് മറുപടിയുമായി സിദ്ധരാമയ്യ 

ബെംഗളൂരു: കർണാടക മന്ത്രിയുടെ കൊലവിളിയിൽ പ്രതികരണവുമായി നേതാവ് സിദ്ധരാമയ്യ. വിദ്യാഭ്യാസ മന്ത്രി സി.എൻ അശ്വത്നാരായണന്റെ പ്രസ്താവനയിൽ അദ്ഭുതമില്ലെന്ന് അദ്ദേഹം പറഞ്ഞു.

മണ്ഡ്യയിൽ നടന്ന പൊതുയോഗത്തിനിടെയാണ് ആരോഗ്യമന്ത്രി കൊലവിളി പ്രസംഗം നടത്തിയത്. ടിപ്പു സുൽത്താനേയും സിദ്ധരാമയ്യയേയും താരതമ്യം ചെയ്യുകയായിരുന്നു പ്രസ്താവന.

ഉന്നത വിദ്യാഭ്യാസ മന്ത്രി എന്നെ കൊല്ലാൻ ആഹ്വാനം ചെയ്തു. ടിപ്പു വധിക്കപ്പെട്ട പോലെ എന്നെയും കൊല്ലാൻ ആഹ്വാനം ചെയ്തു. നിങ്ങൾ എന്തിനാണ് ആളുകളെ തോക്കെടുക്കാൻ പ്രേരിപ്പിക്കുന്നത്. സ്വയം തോക്കെടുക്കുകയാണ് ചെയ്യേണ്ടതെന്നും സിദ്ധരാമയ്യ ട്വീറ്റ് ചെയ്തിരുന്നു. പ്രസ്താവനയിൽ കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെ നടപടിയെടുക്കുന്നില്ലെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി. അശ്വത് നാരായണന്റെ പ്രസ്താവനയെ ബൊമ്മെ അംഗീകരിക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

  വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 19കാരനായ എഞ്ചിനീയറിംഗ് വിദ്യാർത്ഥി അറസ്റ്റിൽ!

2002ൽ ഗുജറാത്ത് കലാപസമയത്ത് മോദി നിശബ്ദത പാലിച്ചത് പോലെ പ്രവർത്തിക്കാനാണ് കർണാടക മുഖ്യമന്ത്രിയുടെ നീക്കം. എന്നാൽ, കർണാടകയെ ഗുജറാത്താക്കാൻ കന്നഡിഗർ സമ്മതിക്കില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു. വൊക്കലിംഗ നേതാക്കളായ ഉറി ഗൗഡയും നഞ്ച ഗൗഡയും ടിപ്പുവിനെ വധിച്ചത് പോലെ സിദ്ധരാമയ്യയെയും അവസാനിപ്പിക്കണമെന്നായിരുന്നു കർണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി അശ്വത് നാരായണന്റെ പ്രസ്താവന.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐപിഎൽ മത്സരത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിലെ സിസിടിവി കേബിളുകൾ മുറിച്ചു മാറ്റിയ സംഭവം: പ്രതികൾ പിടിയിൽ, കാരണം ഞെട്ടിക്കുന്നത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ഫുട്പാത്തുകളുടെ ടിൻഡർ' ആപ്പുമായി ബെംഗളൂരുവിലെ കൗമാരക്കാരൻ; ആപ്പ് നിർമിച്ചത് ഇക്കാര്യം അറിയാൻ
[masterslider id="10"]

Related posts

Click Here to Follow Us