നഗരത്തിൽ പ്രണയദിനം ആഘോഷിക്കാൻ അനുവദിക്കരുത്, സിറ്റി പോലീസ് കമ്മീഷ്ണർക്ക് കത്ത്

ബെംഗളൂരു: നഗരത്തില്‍ ഒരു കാരണവശാലും പ്രണയദിനം ആഘോഷിക്കാന്‍ ആരെയും അനുവദിക്കരുതെന്ന് കാട്ടി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് കത്ത്. പ്രണയദിനം കൗ ഹഗ് ഡേയായി ആഘോഷിക്കാനുള്ള തീരുമാനം ഏറെ വിവാദമായതോടെ കേന്ദ്രം അത് പിന്‍വലിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പുതിയ ആവശ്യവുമായി ഹിന്ദു ജനജാഗ്രത സമിതി രംഗത്തെത്തിയത്.

പ്രണയദിനം പല പെണ്‍കുട്ടികളെയും പ്രണയക്കെണിയില്‍ വീഴ്ത്താനുളള ദിനമാണ്. പുല്‍വാമ ആക്രമത്തിന്റെ വാര്‍ഷിക ദിനത്തില്‍ പ്രണയദിനം ആഘോഷിക്കുന്നത് ശരിയല്ല. അതിനാല്‍ ഫെബ്രുവരി 14 മാതാപിതാക്കളെ ബഹുമാനിക്കുന്ന ദിനമായി ആഘോഷിക്കമെന്നാണ് ജനജാഗ്രത സമിതി നേതാവ് പ്രതികരിച്ചത്. ബംഗളൂരുവില്‍ പ്രണയദിനം ആഘോഷിക്കുന്നവര്‍ക്കെതിരെ ആക്രമണങ്ങള്‍ ഉണ്ടായ നിരവധി സംഭവങ്ങള്‍ നേരത്തേ റിപ്പോര്‍ട്ടുചെയ്തിരുന്നു.

  വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

അതേസമയം, പ്രണയദിനം മാതാപിതാക്കളെ ബഹുമാനിക്കുന്ന ദിനമായി ആചരിക്കണമെന്ന് വിവാദ ആള്‍ദൈവം ആശാറാം ബാപ്പുവും ആവശ്യപ്പെട്ടിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എന്റെ വഞ്ചിയിൽ ദ്വാരങ്ങൾ വീണുതുടങ്ങി; ഇനി എത്ര നാൾ തുഴയാനാകുമെന്ന് അറിയില്ല: എന്ന് കുറിച്ച ചിരിസുൽത്താൻ മരണത്തെ മുൻകൂട്ടി കണ്ടിരുന്നോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts