ഹിര മൊണ്ടാലിന്റെ കരാർ ബെംഗളൂരു എഫ് സി റദ്ദാക്കി 

ബെംഗളൂരു എഫ് സി ലെഫ്റ്റ് ബാക്കായ ഹിര മൊണ്ടാലിനെ റിലീസ് ചെയ്തു. ഇനിയും രണ്ട് വർഷത്തെ കരാർ ക്ലബിൽ ബാക്കി നിൽക്കെയാണ് താരത്തെ റിലീസ് ചെയ്യുന്നതായി ക്ലബ് അറിയിച്ചത്.

താരത്തിന് ബെംഗളൂരു എഫ് സിയിൽ  അവസരം ലഭിച്ചിരുന്നില്ല.

കഴിഞ്ഞ സീസണിൽ ഈസ്റ്റ് ബംഗാളിന്റെ താരമായിരുന്നു ഹിര മൊണ്ടാൽ. കഴിഞ്ഞ സീസണിൽ ഈസ്റ്റ് ബംഗാളിനായി ഐ എസ് എല്ലിൽ 16 മത്സരങ്ങൾ ഹിര മൊണ്ടാൽ കളിച്ചിരുന്നു. ഈസ്റ്റ് ബംഗാൾ അക്കാദമിയിലൂടെ തന്നെ വളർന്ന താരമാണ് ഹിര മൊണ്ടാൽ.

  നഗരത്തിലെ ഇലക്ട്രിക് റിക്ഷകളിൽ അജ്ഞാത തകരാറുകൾ; ചൈനീസ് ആപ്പുകൾ വഴിയുള്ള ഹാക്കിംഗ് ആണെന്ന് സംശയം

ഈസ്റ്റ് ബംഗാൾ അല്ലാതെ കൊൽക്കത്തയിലെ പല ക്ലബുകളിലും മൊണ്ടാൽ കളിച്ചിരുന്നു. റൈൻബോ, പീർലസ്, മൊഹമ്മദൻസ്, കൊൽക്കത്ത കസ്റ്റംസ് എന്ന് തുടങ്ങിയ കൊൽക്കത്ത ക്ലബുകൾക്കായി ഹിര മൊണ്ടാൽ കളിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുത്ത പണി വാഹനം വഴിയിലുപേക്ഷിച്ച് പോയവർക്ക്; ജൂലൈ 10 മുതൽ മാറ്റും; ബെംഗളൂരുവിൽ നടപടി കടുപ്പിച്ച് അധികൃതർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുൻ എം.എൽ.സി ദയാനന്ദ് റെഡ്ഡിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി; 3 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി
[masterslider id="10"]

Related posts